ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാങ്കേതികമായി നിഫ്റ്റി ഏകീകരണത്തില്‍

കൊച്ചി: കഴിഞ്ഞദിവസങ്ങളിലെ നേട്ടങ്ങള്‍ നികത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 187 പോയിന്റ് താഴ്ന്ന് 60,858 ലെവലിലും നിഫ്റ്റി50 58 പോയിന്റ് താഴ്ന്ന് 18,108 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഡോജി മാതൃകയിലുള്ള ചെറിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

സാങ്കേതികമായി, ഇത് കണ്‍സോളിഡേഷനേയും ശക്തിക്ഷയത്തേയും സൂചിപ്പിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. വരുന്ന രണ്ടുമൂന്ന് സെഷനുകളില്‍ തത്സ്ഥിതി തുടരാനാണ് സാധ്യത. 18,000-17950 ലെവലില്‍ സൂചിക പിന്തുണ തീര്‍ക്കുമ്പോള്‍ 18250 ന് മുകളിലെ സുസ്ഥിര നീക്കം ബുള്ളുകള്‍ക്ക് സാധ്യത തീര്‍ക്കും.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,074-18,052-18,017
റെസിസ്റ്റന്‍സ്: 18,144- 18,165 – 18,200.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,253-42,189-42,085.
റെസിസ്റ്റന്‍സ്: 42,460- 42,524- 42,628.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി
കോടക് ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
മാരിക്കോ
പിഐ ഇന്‍ഡസ്ട്രീസ്
ഐടിസി
ടിസിഎസ്
ശ്രീരാം ഫിനാന്‍സ്
ഇന്‍ഫോസിസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡ്യുകോള്‍ ഓര്‍ഗ്‌സ് ആന്റ് കളേഴ്‌സ്: വിര്‍ച്വസ് കാപിറ്റല്‍ ലിമിറ്റഡ് 89600 ഓഹരികള്‍ 111.85 രൂപ നിരക്കില്‍ വാങ്ങി. വിനായക് ഗോപാലകൃഷ്ണ കുഡ്വാ 76800 ഓഹരികള്‍ 111.95 രൂപ നിരക്കില്‍ വാങ്ങി. ജെയ്ക്ക്തന്‍ഷ് 118400 ഓഹരികള്‍ 114.41 രൂപ നിരക്കില്‍ വാങ്ങി. ധ്യാനം കാപിറ്റല്‍ 160000 ഓഹരികള്‍ 106.35 രൂപ നിരക്കില്‍ വാങ്ങി. വൈദ്യ സെയ്ന്‍ ആയുര്‍വേദ് ലാബോറട്ടറീസ് 80000 ഓഹരികള്‍ 111.95 രൂപ നിരക്കില്‍ വാങ്ങി. നെര്‍ഗിസ് ഗൗരവ് പരീഖ് 86400 ഓഹരികള്‍ 111.76 രൂപ നിരക്കില്‍ വാങഅങി. ക്രോമ ഇന്‍ഡസ്ട്രീസ് 356800 ഓഹരികള്‍ 111.7 രൂപ നിരക്കില്‍ വാങ്ങി. മള്‍ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് സ്റ്റോക്ക് 128000 ഓഹരികള്‍ 106.42 രൂപ നിരക്കില്‍ വാങ്ങി. ആനന്ദ് അഗര്‍വാള്‍ 108800 ഓഹരികള്‍ 109.48 രൂപ നിരക്കില്‍ വാങ്ങി.

പെര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍: റിഥം സിംഗാള്‍ 84000 ഓഹരികള്‍ 22.05 രൂപ നിരക്കില്‍ വാങ്ങി.

ക്ലാന്‍ ഹെല്‍ത്ത്‌കെയര്‍ : 198000 ഓഹരികള്‍ 18.8 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജനുവരി 20,21 തീയതികളിലെ മൂന്നാം പാദ ഫലപ്രഖ്യാപനങ്ങള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ടിഐമൈന്‍ഡ്ട്രീ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബന്ധന്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഏതര്‍ ഇന്‍ഡസ്ട്രീസ്, അതുല്‍, കോഫോര്‍ജ്, ഡിസിഎം ശ്രീറാം, ഹെറിറ്റേജ് ഫുഡ്‌സ്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, ജെഎസ്ഡബ്ല്യു എനര്‍ജി, നെല്‍കോ, പെട്രോനെറ്റ് എല്‍എന്‍ജി ഫോര്‍ജിംഗ്സ്, ശക്തി പമ്പുകള്‍, തന്‍ല പ്ലാറ്റ്ഫോമുകള്‍ എന്നിവ ജനുവരി 20-ന് അവരുടെ ത്രൈമാസ വരുമാനത്തിന് മുന്നോടിയായി ശ്രദ്ധ ആകര്‍ഷിക്കും.

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, അള്‍ട്രാടെക് സിമന്റ്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഡോഡ്ല ഡയറി, മേഘ്മണി ഓര്‍ഗാനിക്സ്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് എന്നിവ ജനുവരി 21-ന് ത്രൈമാസ വരുമാനത്തിന് മുന്നോടിയായി ശ്രദ്ധ നേടും.

X
Top