ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

നിഫ്റ്റി: ബുള്ളിഷ് റിവേഴ്‌സല്‍ സ്ഥിരീകരിക്കാതെ വിദഗ്ധര്‍

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 147 പോയിന്റ് താഴ്ന്ന് 59958 ലെവലിലും നിഫ്റ്റി50 38 പോയിന്റ് താഴ്ന്ന് 17858 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ലോവര്‍ സ്റ്റിക്കോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

നിഫ്റ്റി നിര്‍ണായക 17,800 ലെവലിന് താഴെയായെങ്കിലും തിരിച്ചുകയറ്റ സൂചന പ്രകടിക്കുന്നുണ്ട്. എന്നാല്‍ ഒരു ബുള്ളിഷ് റിവേഴ്‌സല്‍ പാറ്റേണ്‍ സ്ഥിരീകരിക്കാനായിട്ടില്ല. അതിന് സൂചിക പുള്‍ബാക്ക് റാലി നിലനിര്‍ത്തണം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,785- 17,741-17,671
റെസിസ്റ്റന്‍സ്: 17,925- 17,969-18,039.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,827- 41,685- 41,456
റെസിസ്റ്റന്‍സ്: 42,286- 42,427- 42,657.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
അബോട്ട് ഇന്ത്യ
കോടക് ബാങ്ക്
അതുല്‍
എച്ച്ഡിഎഫ്‌സി
ഡാബര്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐസിഐസിഐ ബാങ്ക്
ഭാരതി എയര്‍ടെല്‍
ഇന്ത്യന്‍ ഹോട്ടല്‍സ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
വണ്‍ 97 കമ്യൂണിക്കേഷന്‍സ്: മോര്‍ഗന്‍സ്റ്റാന്‍ലി ഏഷ്യ(സിംഗപ്പൂര്‍) 54.95 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. ഗിസാലോ മാസ്റ്റര്‍ ഫണ്ട് 49.8 ലക്ഷം ഓഹരികള്‍ 534.8 രൂപ നിരക്കില്‍ വാങ്ങി. ആലിബാബ സിംഗപ്പൂര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1.92 ഓഹരികള്‍ 536.95 രൂപ നിരക്കില്‍ വില്‍പന നടത്തി. 1030.94 കോടി രൂപയുടേതായിരുന്നു ഇടപാട്.

സാഹ് പോളിമേഴ്‌സ്: ക്യാപിറ്റല്‍ ഫണ്ട് 1.78 ലക്ഷം ഓഹരികള്‍ വിറ്റു. വികാസ ഇന്ത്യ ഇഐഎഫ് I ഫണ്ട്-ഇന്‍ക്യൂബ് ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് 3.43 ലക്ഷം ഓഹരികള്‍ ശരാശരി 89.25 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു. രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്റീസ് 3.68 ലക്ഷം ഓഹരികള്‍ ശരാശരി 85 രൂപ നിരക്കില്‍ വിറ്റു. മാവെന്‍ ഇന്ത്യ ഫണ്ട് കമ്പനിയിലെ 1.78 ലക്ഷം ഓഹരികള്‍ ശരാശരി 89.12 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു. എലാറ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 9.1 ലക്ഷം ഓഹരികള്‍ ശരാശരി 86.14 രൂപ നിരക്കില്‍ വിറ്റു. എന്നിരുന്നാലും, സ്റ്റോക്ക് വെര്‍ട്ടെക്സ് വെഞ്ചേഴ്സ്, എല്‍7 ഹൈടെക്, ബിഎന്‍കെ സെക്യൂരിറ്റീസ്, അശ്വിന്‍ സ്റ്റോക്ക്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, ആര്യ ഫിന്‍-ട്രേഡ് സര്‍വീസസ് (ഇന്ത്യ) എന്നിവ സാഹ് പോളിമേഴ്സിന്റെ 11.84 ലക്ഷം ഓഹരികള്‍ ഏറ്റെടുത്തു.

ജനുവരി 13, ജനുവരി 14 തീയതികളില്‍ ഫലപ്രഖ്യാപനം നടത്തുന്ന കമ്പനികള്‍

വിപ്രോ, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സ്, ആദിത്യ ബിര്‍ള മണി, ജസ്റ്റ് ഡയല്‍, ദി അനൂപ് എഞ്ചിനീയറിംഗ്, ചോയ്സ് ഇന്റര്‍നാഷണല്‍, ഗണേഷ് ഹൗസിംഗ് കോര്‍പ്പറേഷന്‍, രജനിഷ് വെല്‍നസ് എന്നിവ ജനുവരി 13 ന് ത്രൈമാസ ഫലം പ്രഖ്യാപിക്കും.

എച്ച്ഡിഎഫ്സി ബാങ്ക്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്, ഇന്‍ഫോമീഡിയ പ്രസ്, നോവൗ ഗ്ലോബല്‍ വെഞ്ചേഴ്സ്, ഇസഡ്എഫ് സ്റ്റിയറിംഗ് ഗിയര്‍ എന്നിവ ജനുവരി 14-ന് ത്രൈമാസ ഫലം പ്രഖ്യാപിക്കും.

X
Top