രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സാങ്കേതികമായി നിഫ്റ്റി താഴ്ച വരിക്കുന്നു

കൊച്ചി: മൂന്നുദിവസത്തെ നേട്ടത്തിന് ശേഷം മാര്‍ച്ച് 9 ന് വിപണി വീണ്ടും നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 542 പോയിന്റ് താഴ്ന്ന് 59806 ലെവലിലും നിഫ്റ്റി50 165 പോയിന്റ് താഴ്ന്ന് 17590 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍ രൂപപ്പെട്ടു.

ഹ്രസ്വകാല ശക്തിക്ഷയത്തെ കുറിക്കുന്നതാണിത്, എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, രൂപക് ദേ പറയുന്നു. 17700 താഴെ നിഫ്റ്റി ബെയറിഷായിരിക്കും. സപ്പോര്‍ട്ട്: 17500-17400.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,569- 17,522-17,446.
റെസിസ്റ്റന്‍സ്: 17,721- 17,768-17,844.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,202-41,096 – 40,924.
റെസിസ്റ്റന്‍സ്: 41,547- 41,653- 41,826.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോള്‍ഗേറ്റ് പാമോലീവ്
എച്ച്ഡിഎഫ്‌സി എഎംസി
ഡാബര്‍
പവര്‍ഗ്രിഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
സണ്‍ഫാര്‍മ
ടിസിഎസ്
എച്ച്ഡിഎഫ്‌സി
എച്ചസിഎല്‍ ടെക്
എല്‍ടി

പ്രധാന ബള്‍ക്ക് ഡീലുകള്‍

ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ്: ആദിത്യ ബിര്‍ള സണ്‍ ലൈഫ് പ്യുവര്‍ വാല്യൂ ഫണ്ടും ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്മോള്‍ ക്യാപ് ഫണ്ടും ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയിലെ 7.69 ലക്ഷം ഓഹരികള്‍ ശരാശരി 390 രൂപ നിരക്കില്‍ സ്വന്തമാക്കി. അശോക ഇന്ത്യ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഒരു ഷെയറൊന്നിന് ശരാശരി 390.51 രൂപ നിരക്കില്‍ 3.59 ലക്ഷം ഓഹരികള്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാച്ച്‌സ് കളക്ടീവ് ട്രസ്റ്റ് – എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി എക്‌സ്-ചൈന ഫണ്ട് 7.2 ലക്ഷം ഓഹരികള്‍ ശരാശരി 391.68 രൂപ നിരക്കില്‍ വാങ്ങി. പ്രമോട്ടര്‍ ക്ലിയര്‍ വെല്‍ത്ത് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് LLP 60 ലക്ഷം ഓഹരികള്‍ ഷെയറൊന്നിന് ശരാശരി 390.91 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു. മൊത്തം ഇടപാട് 234.5 കോടി രൂപ.

ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി ഇന്ത്യ: ഫിഡിലിറ്റി ഫണ്ടുകള്‍ – ഏഷ്യന്‍ സ്‌മോളര്‍ കമ്പനികള്‍ പൂള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയില്‍ 4.93 ലക്ഷം ഓഹരികള്‍ വാങ്ങി.നോമുറ ഇന്ത്യന്‍ സ്റ്റോക്ക് മദര്‍ ഫണ്ടിന്റെ ട്രസ്റ്റി, ദി നോമുറ ട്രസ്റ്റ് ആന്‍ഡ് ബാങ്കിംഗ് കോ ലിമിറ്റഡ് 7 ലക്ഷം ഓഹരികള്‍ വാങ്ങി. ശരാശരി വിലഓഹരി ഒന്നിന് 685 രൂപ. ബെസ്സെമര്‍ ഇന്ത്യ ക്യാപിറ്റല്‍ ഹോള്‍ഡിംഗ്‌സ് II ലിമിറ്റഡ് 68.11 ലക്ഷം ഓഹരികള്‍ ശരാശരി 686.07 രൂപ നിരക്കില്‍ ഓഫ്‌ലോഡ് ചെയ്തു.

X
Top