ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വിപണിയില്‍ അനിശ്ചിതത്വം

മുംബൈ: മൂന്ന് ദിവസത്തെ ഇടിവിന് വിരാമമിട്ട് വിപണി, പ്രതിവാര എഫ് & ഒ എക്‌സ്പയറി സെഷന്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 65 പോയിന്റുയര്‍ന്ന് 59632 ലെവലിലും നിഫ്റ്റി50 6 പോയിന്റുയര്‍ന്ന് 17625 ലെവലിലും ഏപ്രില്‍ 20 ന് ക്ലോസ് ചെയ്യുകയായിരുന്നു. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഓട്ടോ ഓഹരികള്‍ പിന്തുണച്ചെങ്കിലും ഫാര്‍മ, തിരഞ്ഞെടുത്ത എഫ്എംസിജി, ടെക്‌നോളജി ഓഹരികളിലെ വില്‍പ്പന, നേട്ടങ്ങള്‍ പരിമിതമാക്കി.

പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ അനിശ്ചിതത്വത്തെ കുറിക്കുന്നു.17580 ന് താഴെയുള്ള ഏത് നീക്കവും സൂചികയെ 17500-17400 ലേയ്ക്ക് കൊണ്ടുപോകും, എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.

17700 ല്‍ സൂചിക പ്രതിരോധം തീര്‍ക്കുകയാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,593- 17,569 -17,531.
റെസിസ്റ്റന്‍സ്: 17,669 -17,693 -17,731.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,149-42,086- 41,983
റെസിസ്റ്റന്‍സ്: 42,355-42,419 -42,521.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സിപ്ല
ഇപ്ക ലാബ്
മാരിക്കോ
മാരുതി
എച്ച്ഡിഎഫ്‌സി
ഡോ.റെഡ്ഡി
ക്രോംപ്റ്റണ്‍
ഡാബര്‍
ഗ്ലെന്‍മാര്‍ക്ക്
ടോറന്റ് ഫാര്‍മ

പ്രധാന ബള്‍ക്ക് ഡീലുകള്‍
പിന്‍ബി ഹൗസിംഗ് ഫിനാന്‍സ്: നിപ്പോണ് ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 5 ലക്ഷം ഓഹരികള്‍ അഥഴാ 0.3 ശതമാനം പങ്കാളിത്തം 133 രൂപ നിരക്കില്‍ നേടി. ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മൗറീഷ്യസാണ് വില്‍പന നടത്തിയത്.

നില്‍ക്കമല്‍ ലിമിറ്റഡ്: സെല്ലോ പെന്‍ ആന്റ് സ്റ്റേഷനറി 98859 ഓഹരികള്‍ 1916.99 രൂപ നിരക്കില്‍ വില്‍പന നടത്തി.

സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ്‌സ് ലിമിറ്റഡ്: ഫോറസ്റ്റ് വിന്‍കോം 250000 ഓഹരികള്‍ 232.72 രൂപ നിരക്കില്‍ വാങ്ങി.

ഏപ്രില്‍20,21 തീയതികളിലെ നാലാംപാദ പ്രവര്‍ത്തന ഫലങ്ങള്‍
റിലയന്‍സ്, ആദിത്യ ബിര്‍ള മണി, ഹിന്ദുസ്ഥാന്‍ സിങ്ക്,തേജ നെറ്റ് വര്‍ക്ക്‌സ്,ഭീമ സിമന്റ്‌സ്,മെറ്റലിസ്റ്റ് ഫോര്‍ജിംഗ്‌സ്,രാജ് രത്തന്‍ ഗ്ലോബല്‍ വയര്‍, വെന്റ്

X
Top