ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വിപണി തിരുത്തല്‍ വരുത്തിയേക്കും

കൊച്ചി: ലാഭമെടുപ്പിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 129 പോയിന്റ് താഴ്ന്ന് 61432 ലെവലിലും നിഫ്റ്റി50 52 പോയിന്റ് താഴ്ന്ന് 18130 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഓപ്പണ്‍ ഇന്ററസ്റ്റ് ഡാറ്റ, ഷോര്‍ട്ട് പൊസിഷനുകളുടെ ആധിക്യം കാണിക്കുന്നതായി സാംകോ സെക്യൂരിറ്റീസിലെ ഡെറിവേറ്റീവ്‌സ് ആന്റ് ടെക്‌നിക്കല്‍ അനലിസ്റ്റ് അശ്വിന്‍ രമണി പറഞ്ഞു.

ഉയര്‍ന്ന ക്ലോസിംഗ് നടത്താത്ത പക്ഷം നിഫ്റ്റി തിരുത്തല്‍ തുടരും. 18050-17800 ലായിരിക്കും സൂചിക പിന്തുണ തേടുക. പ്രതിരോധം 18400 ലെവലില്‍.

വിഐഎക്‌സ് സൂചിക 12 ശതമാനത്തിലേയ്ക്കുയര്‍ന്നത് വലിയ തോതിലുള്ള ചാഞ്ചാട്ടത്തെ കുറിക്കുന്നു.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,104- 18,058 – 17,985.
റെസിസ്റ്റന്‍സ്: 18,251 – 18,296 – 18,370.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,680-43,584 – 43,430.
റെസിസ്റ്റന്‍സ്: 43,990-44,086-44,241.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കണ്ടെയനര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
പിഡിലൈറ്റ്
ഐഷര്‍ മോട്ടോഴ്‌സ്
ഡാബര്‍
ആല്‍ക്കെം
എച്ച്‌സിഎല്‍
എസ്ബിഐ ലൈഫ്
എച്ച്ഡിഎഫ്‌സി
ഗോദ്‌റേജ് സിപി
ഹീറോമോട്ടോ കമ്പനി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്: പ്രമോട്ടര്‍ ദിവാകര്‍ അഗര്‍വാള്‍ 1.12 കോടി ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 2.72 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വിറ്റു.ഷെയറൊന്നിന് ശരാശരി 175.24 രൂപയ്ക്കായിരുന്നു ഇടപാട്. മൊത്തം തുക 196.3 കോടി രൂപ. ദിവാകര്‍ അഗര്‍വാളിന് 2023 മാര്‍ച്ച് വരെ കമ്പനിയില്‍ 8.49 ശതമാനം അല്ലെങ്കില്‍ 3.48 കോടി ഓഹരികളുണ്ടായിരുന്നു.

അപ്പോളോ പൈപ്പ്‌സ് ലിമിറ്റഡ്: ഹോംഎഡ്ജ് ഇന്‍ഫ്രാകോണ്‍ 484200 ഓഹരികള്‍ 625.01 രൂപ നിരക്കില്‍ വാങ്ങി. സഞ്ചയ് ഗുപ്ത 484200 ഓഹരികള്‍ 625 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഫുഡ്‌സ് ആന്റ് ഇന്‍സ് ലിമിറ്റഡ്: ധുപേലിയ പല്ലവി ഉത്സവ് 529699 ഓഹരികള്‍ 153.25 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗ്ലോബ് ഇന്റര്‍നാഷണല്‍ കരിയേഴ്‌സ്: നവരാത്രി ഷെയര്‍ ട്രേഡിംഗ് 120000 ഓഹരികള്‍ 42.03 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജെകെ ടയര്‍: നവോദയ എന്റര്‍പ്രൈസസ് 1622494 ഓഹരികള്‍ 186.8 രൂപ നിരക്കില്‍ വില്‍പന നടത്തി.

വാസ്‌ക്കോണ്‍ എഞ്ചിനിയേഴ്‌സ്: ക്രസ്റ്റ് വെഞ്ച്വേഴ്‌സ് 1100000 ഓഹരികള്‍ 36.19 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഉഗ്രോ കാപിറ്റല്‍ ലിമിറ്റഡ്: സൂര്യ വാന്‍ഷി 819762 ഓഹരികള്‍ 187 രൂപ നിരക്കില്‍ വാങ്ങി. അവര്‍ തന്നെ 626174 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.

മെയ് 19,20 തീയതികളില്‍ നാലാംപാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സൊമാറ്റോ, അബോട്ട് ഇന്ത്യ, അല്‍കെം ലബോറട്ടറീസ്, ബന്ധന്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ദിലീപ് ബില്‍ഡ്കോണ്‍, ഡല്‍ഹിവേരി, എല്‍ജി എക്യുപ്മെന്റ്സ്, ഇപിഎല്‍, ഗതി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസി ഇന്‍ഡസ്ട്രീസ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാര്‍, ജെകെ ലക്ഷ്മി സിമന്റ്, മിന്‍ഡ കോര്‍പ്പറേഷന്‍, മുത്തൂറ്റ് ഫിനാന്‍സ്, നാരായണ ഹൃദയാലയ, എന്‍എല്‍സി ഇന്ത്യ, സണ്‍ ടിവി നെറ്റ്വര്‍ക്ക്, വിഎ ടെക് വാബാഗ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്

X
Top