ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാങ്കേതികമായി വിപണി ശക്തമെന്ന് വിദഗ്ധര്‍

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 44 പോയിന്റ് ഉയര്‍ന്ന് 61320 ലെവലിലും നിഫ്റ്റി50 20 പോയിന്റുയര്‍ന്ന് 18036 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. വിപണി വികാരം ഇപ്പോഴും ശക്തമാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

18,150-18200 ലായിരിക്കും നിഫ്റ്റി പ്രതിരോധം നേരിടുക. 18150 ലെവലിന് മുകളില്‍ ട്രേഡ് തുടരുന്ന പക്ഷം സൂചിക 18250 ലക്ഷ്യം വയ്ക്കും. അതേസമയം ഇടിവ് നേരിടുകയാണെങ്കില്‍ ഹ്രസ്വകാല ദുര്‍ബലത പ്രകടമാകും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,006- 17,974 -17,923.
റെസിസ്റ്റന്‍സ്: 18,108-18,140-18,191.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,536 – 41,428 -41,254.
റെസിസ്റ്റന്‍സ്: 41,885- 41,993-42,168.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഡിഗോ
ഗോദ്‌റേജ് സിപി
എസ്ബിഐ കാര്‍ഡ്
എല്‍ടി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എംഎഫ്എസ്എല്‍
ക്രോംപ്റ്റണ്‍
പെട്രോനെറ്റ്
കോറമാന്റല്‍
എച്ച്ഡിഎഫ്‌സി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍: പ്രമോട്ടര്‍ ശോഭ ഗാങ്വാള്‍ 52 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ശരാശരി 1,885.72 രൂപയ്ക്കും, മറ്റൊരു 52 ലക്ഷം ഓഹരികള്‍ 1,889.19 രൂപയ്ക്കും, കൂടാതെ 52 ലക്ഷം ഓഹരികള്‍ വേറെയും വിറ്റഴിച്ചു. ബിഎസ്ഇയില്‍ ഓഹരിയൊന്നിന് 1,886.29 രൂപയാണ് ശരാശരി വില. മൊത്തത്തില്‍, 4.04 ശതമാനം ഓഹരി പങ്കാളിത്തമാണ് കുറച്ചത്. മൊത്തം പങ്കാളിത്തം 7.04 ശതമാനം.

എകെജി എക്‌സിം ലിമിറ്റഡ്: രാജീവ് കുമാര് ഗുപ്ത 266051 ഓഹരികള്‍ 27.45 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബോധി ട്രീ മള്‍ട്ടിമീഡിയ ലിമിറ്റഡ്: ഹാര്‍ദ്ദിക് തിലക് ലലാനി 68460 ഓഹരികള്‍ 169.74 രൂപ നിരക്കില്‍ വാങ്ങി. ബിഎസ്എഫ്എല്‍ ഇന്‍ഫ്രസ്ട്രക്ച്വര്‍ റിയാലിറ്റി 69944 ഓഹരികള്‍ 172.14 രൂപ നിരക്കില്‍ വാങ്ങി.

ഗായത്രി റബ് ആന്റ് കെം ലിമിറ്റഡ്: വെര്‍മ സുശീല്‍ കുമാര്‍ 32000 ഓഹരികള്‍ 41.24 രൂപ നിരക്കില്‍ വാങ്ങി.40000 ഓഹരികള്‍ 38.25 രൂപ നിരക്കില്‍ വാങ്ങി.

ഗോധ കാബ്‌കോണ്‍ ഇന്‍സുലേറ്റ് ലിമിറ്റഡ്: 2500000 ഓഹരികള്‍ 1.65 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓണ്‍മൊബൈല്‍ ഗ്ലോബല്‍ ലിമിറ്റഡ്: എല്‍ ട്രസ്റ്റ് കസ്റ്റമര്‍ മാനേജ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 533000 ഓഹരികള്‍ 75.24 രൂപ നിരക്കില്‍ വില്‍പന നടത്തി.

പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്: ബാങ്ക് ഓഫ് ബറോഡ് 3219000 ഓഹരികള്‍ 0.47 രൂപ നിരക്കില്‍ വില്‍പന നടത്തി.

സുമയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: എല്‍7 ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് 500000 ഓഹരികള്‍ 24.51 രൂപ നിരക്കില്‍ വാങ്ങി.

ടെംപോ ഗ്ലോബല്‍ ഇന്‍ഡ് ലിമിറ്റഡ് : കൗശിക് മഹേഷ്ബായി വഗേല 72639 ഓഹരികള്‍ 161.49 രൂപ നിരക്കില്‍ വാങ്ങി.

ആദിത്യ വിഷന്‍ ലിമിറ്റഡ്: സുനിത സിന്‍ഹ 65000 ഓഹരികള്‍ 1387 രൂപ നിരക്കില്‍ വില്‍പന നടത്തി.എന്‍വിഷന്‍ ഇന്ത്യ ഫണ്ട് അത്രയും ഓഹരികള്‍ 1386.99 രൂപ നിരക്കില്‍ വാങ്ങി.

X
Top