ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

18200 ന് മുകളില്‍ റാലി തുടരും

മുംബൈ: തിരുത്തലിന് ശേഷം വ്യാഴാഴ്ച വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 556 പോയിന്റുയര്‍ന്ന് 61749 ലെവലിലും നിഫ്റ്റി50 166 പോയിന്റുയര്‍ന്ന് 18256 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഡിസംബര്‍ 20 ന് ശേഷമുള്ള ഉയര്‍ന്ന ക്ലോസിംഗ് നിരക്കാണിത്. 18200 ന് മുകളില്‍ സൂചിക 18500 ലക്ഷ്യംവയ്ക്കും, എല്‍കെപി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ, പറയുന്നു.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,120-18,073 – 17,996.
റെസിസ്റ്റന്‍സ്: 18,273- 18,321- 18,397.

നിഫ്റ്റി ബാങ്ക്
സപ്പോര്‍്ട്ട്: 43,345- 43,221-43,020.
റെസിസ്റ്റന്‍സ്: 43,747- 43,871 – 44,072.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അള്‍ട്രാസിമന്റ്
ഗോദ്‌റേജ് സിപി
മുത്തൂറ്റ് ഫിന്‍
ഗ്ലെന്‍മാര്‍ക്ക്
ബാറ്റ ഇന്ത്യ
വോള്‍ട്ടാസ്
കമ്മിന്‍സ് ഇന്ത്യ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
സിപ്ല
ക്രോപ്റ്റണ്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
കാമധേന വെഞ്ച്വേഴ്‌സ് : എബനി ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി 170000 ഓഹരികള്‍ 233 നിരക്കില്‍ വാങ്ങി.

കൃഷ്ണ ഡിഫന്‍സ് ആന്റ് അലൈയ്ഡ് ഇന്‍ഡസ്ട്രീസ് : മഹാലക്ഷ്മി ബ്രോക്കറേജ് 95000 ഓഹരികള്‍ 169.93 രൂപ നിരക്കില്‍ വാങ്ങി. നരേഷ് കുമാര്‍ മോതിലാല്‍ ഷാ 66000 ഓഹരികള്‍ 170 രൂപ നിരക്കില്‍ വില്‍പന നടത്തി. മഹാലക്ഷ്മി ബ്രോക്കറേജ് 2000 ഓഹരികള്‍ 179.6 രൂപ നിരക്കില്‍ വില്‍പന നടത്തി.

മെയ് 5,6,7 തീയതികളില്‍ നാലാംപാദ പ്രവര്‍ത്തഫലം പുറപ്പെടുവിക്കുന്ന കമ്പനികള്‍
മെയ് 5: ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, അദാനി പവര്‍, അജന്ത ഫാര്‍മ, അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭാരത് ഫോര്‍ജ്, ഡിസിബി ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്, മാരിക്കോ, ഒലക്ട്രാ ഗ്രീന്‍ടെക്, പിരമല്‍ എന്റര്‍പ്രൈസസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, സുന്ദരം-ക്ലേടണ്‍, എസ്. വിന്‍ഡ്ലാസ് ബയോടെക്

മെയ് 6: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, 3i ഇന്‍ഫോടെക്, എഡിഎഫ് ഫുഡ്സ്, ഈതര്‍ ഇന്‍ഡസ്ട്രീസ്, കമ്പ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ്, ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്സ്, ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്, ഗ്രിന്‍ഡ്വെല്‍ നോര്‍ട്ടണ്‍, ടിവിഎസ് ഇലക്ട്രോണിക്സ്, സെന്‍ ടെക്നോളജീസ്

മെയ് 7: കോള്‍ ഇന്ത്യ

X
Top