കൊച്ചി: ദലാല്‍ സ്ട്രീറ്റ്, വ്യാഴാഴ്ച കരടികളുടെ പിടിയിലമര്‍ന്നു. തുടര്‍ച്ചയായ മൂന്നാം സെഷനിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം തുടരുകയായിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 241 പോയിന്റ് താഴ്ന്ന് 60,826 ലെവലിലും നിഫ്റ്റി50 72 പോയിന്റ് താഴ്ന്ന് 18,127ലുമാണ് ക്ലോസ് ചെയ്തത്.
പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ നെഗറ്റീവ് കാന്‍ഡില്‍, താഴ്ച തുടരുമെന്നതിന്റെ സൂചനയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18,100-18,000 ലായിരിക്കും നിഫ്റ്റി പിന്തുണ തേടുക. 18,240 ല്‍ സൂചിക പ്രതിരോധം തീര്‍ക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,076-18,017 & 17,921.
റെസിസ്റ്റന്‍സ്:18,267- 18,326 – 18,422.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,256- 42,091 – 41,822
റെസിസ്റ്റന്‍സ്: 42,793 -42,958 & 43,227
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മതര്‍സണ്‍
കോള്‍ഗേറ്റ് പാമോലീവ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി
എസ്ബിഐ ലൈഫൈ
എച്ച്ഡിഎഫ്‌സി ലൈഫ്
എച്ച്ഡിഎഫ്‌സി ബാങ്ക്
കോടക് ബാങ്ക്
എല്‍ടി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പ്രധാന ബള്‍ക്ക് ഇടപാടുകള്‍
സുല വൈന്‍യാര്‍ഡ്സ്: ജൂപ്പിറ്റര്‍ ഇന്ത്യ ഫണ്ട് 6.32 ലക്ഷം ഓഹരികള്‍ 361 രൂപ നിരക്കില്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാച്ച്സ് ഫണ്ട്സ് ഗോള്‍ഡ്മാന്‍ സാച്ച്സ് ഇന്ത്യ 6.95 ലക്ഷം ഓഹരികള്‍ 351.48 രൂപ നിരക്കില്‍ സ്വന്തമാക്കി. ഗോള്‍ഡ്മാന്‍ സാച്ച്‌സിന് ഇതിനകം 12 ലക്ഷം അല്ലെങ്കില്‍ 1.43% ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അജന്ത ഫാര്‍മ: ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ പ്രൊമോട്ടര്‍ സ്ഥാപനങ്ങള്‍ 637.2 കോടി രൂപയുടെ ഓഹരികള്‍ അല്ലെങ്കില്‍ ഫാര്‍മ കമ്പനിയിലെ 4.28 ശതമാനം ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തു, ആയുഷ് അഗര്‍വാള്‍ ട്രസ്റ്റ് 38.53 ലക്ഷം ഓഹരികളും രവി അഗര്‍വാള്‍ ട്രസ്റ്റ് 16.38 ലക്ഷം ഓഹരികളും വിറ്റഴിക്കുകയായിരുന്നു.മൊത്തം 4.38 ശതമാനം ഓഹരികളാണ് ഓഫ്‌ലോഡ് ചെയ്തത്. വായ്പ തിരിച്ചടവ് ഉള്‍പ്പെടെ സ്വകാര്യ ബിസിനസുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഈ ഫണ്ടുകള്‍ വിനിയോഗിക്കുമെന്ന് പ്രമോട്ടര്‍മാര്‍ പറയുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, 10.86 ലക്ഷം ഓഹരികള്‍ ഏറ്റെടുത്തു. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 7.15 ലക്ഷം ഓഹരികള്‍ ശരാശരി 1,160.1 രൂപ നിരക്കില്‍ വാങ്ങി.
തയോകെയര്‍ ടെക്‌നോളജീസ്: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി 2.75 ലക്ഷം ഓഹരികള്‍ 659.69 രൂപ നിരക്കില്‍ വില്‍പന നടത്തി.
സെറിബ്രാ ഇന്റഗ്രേറ്റഡ് ടെക്‌നോളജീസ് ലിമിറ്റഡ്: നിതേഷ് കുമാര്‍ ദന്‍ജിഭായ് പട്ടേല്‍ 621300 ഓഹരികള്‍ 13.6 രൂപ നിരക്കില്‍ വാങ്ങി.
മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ്: ശരവണ സ്റ്റോക്ക്‌സ് ട്രേഡിംഗ് അക്കൗണ്ട് 860000 ഓഹരികള്‍ 75.48 രൂപ നിരക്കില്‍ വാങ്ങി.
രാമാ സ്റ്റീല്‍ ട്യൂബ്‌സ് ലിമിറ്റഡ്: പരീഖ് ഭാരത്ഭായ് സുരേഷ് 500000 ഓഹരികള്‍ 160.5 രൂപ നിരക്കില്‍ വാങ്ങി.