കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറിയ ദിവസമായിരുന്നു വെള്ളിയാഴ്ച. സെന്‍സെക്‌സ് 303 പോയിന്റുയര്‍ന്ന് 60,261 ലെവലിലും നിഫ്റ്റി50 100 പോയിന്റുയര്‍ന്ന് 17,957 ലെവലിലും ക്ലോസ് ചെയ്തു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡിലും പ്രതിവാര ചാര്‍ട്ടില്‍ ദീര്‍ഘ ലോവര്‍ സ്റ്റിക്കോടുകൂടിയ ഡോജി പാറ്റേണും രൂപപ്പെട്ടു.
18,100 ഭേദിക്കുന്ന പക്ഷം നിഫ്റ്റി കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറയുന്നു. 17,760 ലായിരിക്കും സൂചിക പിന്തുണ തേടുക.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,824-17,771-17,685.
റെസിസ്റ്റന്‍സ്: 42,454- 42,588-42,805.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,020-41,886-41,669
റെസിസ്റ്റന്‍സ്: 42,454-42,588-42,805.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
കോടക് ബാങ്ക്
യുബിഎല്‍
കോറമാന്‍ഡല്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐടിസി
ഡാബര്‍
ടാറ്റ കണ്‍സ്യൂമര്‍
റിലയന്‍സ്
ഭാരതി എയര്‍ടെല്‍
പ്രധാന ബള്‍ക്ക് ഇടപാടുകള്‍
വെറിറ്റാസ്(ഇന്ത്യ)-സ്വാന്‍ എനര്‍ജി 8.15 ലക്ഷം ഓഹരികള്‍ അഥവാ 3 ശതമാനം ഓഹരികള്‍ 243.70 രൂപ നിരക്കില്‍ സ്വന്തമാക്കി. പ്രമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിദ്വാനിയ ആയിരുന്നു വില്‍പ്പനക്കാരന്‍.
ബിസിഎല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്-സില്‍വര്‍ടോസ് ഷോപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 300000 ഓഹരികള്‍ 414 രൂപ നിരക്കില്‍ വാങ്ങി. റോളണ്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 30,000 ഓഹരികള്‍ അതേവിലയില്‍ വില്‍പന നടത്ി.
ഹില്‍ട്ടണ്‍ മെറ്റല്‍ ഫോര്‍ജിംഗ് ലിമിറ്റഡ്: സൊലാന്‍കോ സര്‍വീസസ് എല്‍എല്‍പി 200000 ഓഹരികള്‍ അതേനിരക്കില്‍ വില്‍പന നടത്തി.
ഫലം ജനുവരി 16ന്
ഫെഡറല്‍ ബാങ്ക്, എയ്ഞ്ചല്‍ വണ്‍, ജെഎസ്ഡബ്ല്യു ഇസ്പാത് സ്‌പെഷ്യല്‍ പ്രൊഡക്ട്‌സ്, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, കെസോറാം ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ശ്രീ ഗണേഷ് റെമഡീസ്, ട്രൈഡന്റ് ടെക്‌സോഫാബ് എന്നിവ ജനുവരി 16-ന് ത്രൈമാസ മാസഫലം പ്രഖ്യാപിക്കും.