ന്യൂഡല്‍ഹി: ജനുവരി 6 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം പ്രതിദിന നഷ്ടം വരിച്ചു. സെന്‍സെക്‌സ് 453 പോയിന്റ് താഴ്ന്ന് 59900 ത്തിലും നിഫ്റ്റി50 133 പോയിന്റ് താഴ്ന്ന് 17860 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. സ്വിംഗ് ലോയിലാണ് നിഫ്റ്റി സപ്പോര്‍ട്ട് തേടിയിരിക്കുന്നതെന്ന് എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, രൂപക് ദേ നിരീക്ഷിക്കുന്നു.
മൊമന്റം സൂചകമായ ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) ബെയറിഷ് ക്രോസോവറിലായതിനാല്‍ ഹ്രസ്വകാല ശക്തിക്ഷയം പ്രകടമാണ്. 17770-17500 ലായിരിക്കും അടുത്ത പിന്തുണ. 18000 ത്തില്‍ സൂചിക പ്രതിരോധം തീര്‍ക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,805- 17,745- 17,649
റെസിസ്റ്റന്‍സ്: 17,997-18,056 – 18,153.
നിഫ്റ്റിബാങ്ക്
സപ്പോര്‍ട്ട്: 41,942- 41,751- 41,442.
റെസിസ്റ്റന്‍സ്: 42,560- 42,750-43,059.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഒഎഫ്എസ്എസ്
പവര്‍ഗ്രിഡ്
എച്ച്‌സിഎല്‍ ടെക്
ഐസിഐസിഐ ബാങ്ക്
കോടക് ബാങ്ക്
ടോറന്റ് ഫാര്‍മ
സൈഡസ് ലൈഫ്
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
പ്രധാന ബള്‍ക്ക് ഡീലുകള്‍
ലാന്റമാര്‍ക്ക് കാര്‍സ്: ഗിരിക്ക് വെല്‍ത്ത് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പിഎംഎസ് 4.36 ലക്ഷം ഓഹരികള്‍ 563.74 രൂപ നിരക്കില്‍ വാങ്ങി. ബോഫ സെക്യൂരിറ്റീസ് യൂറോപ്പ എസ്എ 2.5 ലക്ഷം ഓഹരികള്‍ 576.04 രൂപ നിരക്കില്‍ വില്‍പന നടത്തി.
ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: ആന്ധ്ര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് 515000 ഓഹരികള്‍ 161.62 രൂപ നിരക്കില്‍ വാങ്ങി. രാജൈ്വ അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 413223 ഓഹരികള്‍ അതേ നിരക്കില്‍ വില്‍പന നടത്തി.
കോര്‍ഡ്‌സ് കേബിള്‍ ഇന്‍ഡസ്ട്രീസ് : ലോക് പ്രകാശന്‍ ലിമിറ്റഡ് 90971 ഓഹരികള്‍ 82.26 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഫെലിക്‌സ് ഇന്‍ഡസ്ട്രീസ്: ഐശ്വര്യ സിന്‍ഡിക്കേറ്റ് 96000 ഓഹരികള്‍ 75.16 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജൈസ്‌കോള്‍ അലോയ് ലിമിറ്റഡ്: തീര്‍ത്ഥ് സമീര്‍ഭായ് പട്ടേല്‍ 15400000 ഓഹരികള്‍ 0.15 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഹോംസിഫൈ റിയാലിറ്റി: ബാബുലാല്‍ ബദ്രിപ്രസാദ് അഗര്‍വാള്‍ 19200 ഓഹരികള്‍ 300.55 രൂപ നിരക്കില്‍ വാങ്ങി. നെമിനാഥ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് 16200 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ആനന്ദ് അഗര്‍വാള്‍ 48600 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
ലോയ്ഡ്‌സ് ലക്ഷ്വറീസ് ലിമിറ്റഡ്: പൂനെ ഐടി സ്‌പേസ് സൊല്യൂഷന്‍സ് 234000 ഓഹരികള്‍ 41.75 രൂപ നിരക്കില്‍ വാങ്ങി.
തമിഴ്‌നാട് പെട്രോ പ്രൊഡക്ട്‌സ്: ഒളിമ്പിയ ടെക് പാര്‍ക്ക് ചെന്നൈ 854030 ഓഹരികള്‍ 90 രൂപ നിരക്കില്‍ വാങ്ങി.
തേജ്‌നക്ഷ് ഹെല്‍ത്ത് കെയര്‍: നവ് കാപിറ്റള്‍ വിസ്സി- നവ് കാപിറ്റല്‍ എമേര്‍ജിംഗ് സ്റ്റാര്‍ ഫണ്ട് 58958 ഓഹരികള്‍ 115.02 രൂപ നിരക്കില്‍ വാങ്ങി.
ജനുവരി 9 ന് പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്-രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ സേവന ദാതാക്കളും കയറ്റുമതിക്കാരും ഡിസംബര്‍ പാദ ഫലങ്ങള്‍ ജനുവരി 9 ന് പ്രഖ്യാപിക്കും.