കൊച്ചി: കലണ്ടര്‍ വര്‍ഷത്തിലെ അവസാന വ്യാപാര ദിനമായ ഡിസംബര്‍ 30 ന്, വിപണി അരശതമാനം നഷ്ടപ്പെടുത്തി. സെന്‍സെക്‌സ് 293 പോയിന്റ് താഴ്ന്ന് 60,841 ലെവലിലും നിഫ്റ്റി50 86 പോയിന്റ് താഴ്ന്ന് 18,105 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഡാര്‍ക്ക് ക്ലൗഡ് കവര്‍ ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
തിങ്കളാഴ്ച തിരുത്തല്‍ വരുത്തുന്ന പക്ഷം ബെയറിഷ് ട്രെന്‍ഡ് സ്ഥിരീകരിക്കപ്പെടും, ജിഇപിഎല്‍ കാപിറ്റല്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി, വിദ്‌ന്യാന്‍ സാവന്ത് പറയുന്നു. അല്ലാത്തപക്ഷം 18200-18350 റെസിസ്റ്റന്‍സാകും. 18000 ത്തിലായിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,080- 18,036-17,965
റെസിസ്റ്റന്‍സ്: 18,221-18,264-18,335.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,855- 42,716-42,491
റെസിസ്റ്റന്‍സ്: 43,306- 43,445-43,671.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ടോറന്റ് ഫാര്‍മ
ക്രോംപ്റ്റണ്‍
ഇന്‍ഫോസിസ്
ഐസിഐസിഐ ബാങ്ക്
സണ്‍ഫാര്‍മ
ഐടിസി
പെട്രോനെറ്റ്
ഗ്രാസിം
ഏഷ്യന്‍ പെയിന്റ്
പ്രധാന ബള്‍ക്ക് ഇടപാടുകള്‍
എലിന്‍ ഇലക്ട്രോണിക്സ്: കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് നോണ്‍-ഒഡിഐ അക്കൗണ്ട് 5.42 ലക്ഷം ഓഹരികള്‍ വിറ്റുകൊണ്ട് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവന കമ്പനിയില്‍ നിന്ന് പുറത്തുകടന്നു. 231.42 രൂപ നിരക്കിലായിരുന്നു ഇടപാട്. സൊസൈറ്റെ ജെനറലെ 234.27 രൂപ നിരക്കില്‍ 3.37 ലക്ഷം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍)പിടിഇ 5 ലക്ഷം ഓഹരികള്‍ 231.6 രൂപ നിരക്കില്‍ വിറ്റു. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) മുമ്പ് 10.06 ലക്ഷം ഓഹരികള്‍ കൈവശം വച്ചിരുന്നു.
ന്യൂഡല്‍ഹി ടെലിവിഷന്‍: അദാനി ഗ്രൂപ്പിന്റെ പരോക്ഷ ഉപകമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്, എന്‍ഡിടിവിയില്‍ 1.75 കോടി ഓഹരികള്‍ (27.26 ശതമാനം ഓഹരികള്‍) വാങ്ങി. 342.65 രൂപ നിരക്കിലാണ് ഇടപാട്. പ്രണോയ് റോയിയും ഭാര്യ രാധിക റോയിയുമാണ് വില്‍പനക്കാര്‍.നിലവില്‍ ഇരുവര്‍ക്കും 5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.
അരിഹന്ദ് അക്കാദമി ലിമിറ്റ്ഡ്: ബിപി ഇക്വിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 44800 ഓഹരികള്‍ 132.4 രൂപ നിരക്കില്‍ വാങ്ങി.
ബോധി ട്രീ മള്‍ട്ടിമീഡിയ ലിമിറ്റഡ്: കമ്പനി ഷിവായ് ട്രേഡിംഗ് 66000 ഓഹരികള്‍ 116.59 രൂപ നിരക്കില്‍ വാങ്ങി.
ലിബാസ് കോണ്‍സു പ്രൊഡക്ട്‌സ് ഇന്ത്യ: ടീം ഇന്ത്യ മാനേജേഴ്‌സ് ലിമിറ്റഡ് 171057 ഓഹരികള്‍ 18.45 രൂപ നിരക്കില്‍ വില്‍പന നടത്തി.
രാമ സ്റ്റീല്‍ ട്യൂബ്‌സ് ലിമിറ്റഡ്: പരീഖ് ഭരത്്ഭായി സുരേഷ് 500000 ഓഹരികള്‍ 165.01 രൂപ നിരക്കില്‍ വില്‍പന നടത്തി.