ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വെള്ളിയാഴ്ചയിലെ നേട്ടം പ്രതീക്ഷ നല്‍കുന്നു


മുംബൈ: മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം മെയ് 19 ന് വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 298 പോയിന്റുയര്‍ന്ന് 61730 ലെവലിലും നിഫ്റ്റി 73 പോയിന്റുയര്‍ന്ന് 18203 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. സാങ്കേതികമായി നെഗറ്റീവ് പ്രവണതയാണെങ്കിലും കഴിഞ്ഞ ദിവസത്തെ വാങ്ങല്‍ പ്രതീക്ഷ നല്‍കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.

പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് ഹാമര്‍ പാറ്റേണ്‍ നിഫ്റ്റിയെ നിര്‍ണ്ണായക റെസിസ്റ്റന്‍സായ 18400-18500 ലെവലിലേയ്ക്ക് നയിച്ചേക്കാം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,100 – 18,063 -18,003.
റെസിസ്റ്റന്‍സ്: 18,221 – 18,258 – 18,318.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,654-43,539 – 43,352.
റെസിസ്റ്റന്‍സ് :44,028-44,143 – 44,330.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
സണ്‍ഫാര്‍മ
പിഡിലൈറ്റ്
ഡാബര്‍
നെസ്ലെ
മാരുതി
ടൈറ്റന്‍
ബ്രിട്ടാനിയ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ബജാജ് ഓട്ടോ

പ്രധാന ബള്‍ക്ക് ഡീലുകള്‍
എപിഎല്‍ അപ്പോളോ ട്യൂബ്‌സ്: ഹോമെഡ്ജ് ഇന്‍ഫ്രകോണ്‍ 1500000 ഓഹരികള്‍ 1092.59 രൂപ നിരക്കില്‍ വാങ്ങി.

ആര്‍ഹം ടെക്‌നോളജീസ് : ജിപി പ്രകാശ് ചന്ദ് ബൈയ്ഡ് 75000 ഓഹരികള്‍ 68.46 രൂപയ്ക്ക് വാങ്ങി.

ബിഎല്‍ബി ലിമിറ്റഡ്: സില്‍വര്‍ടോസ് ഷോപ്പേഴ്‌സ് 365000 ഓഹരികള്‍ 20.47 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജിഐ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്: സരോജ് ഗുപ്ത 246000 ഓഹരികള്‍ 28.65 രൂപ നിരക്കില്‍ വാങ്ങി. വെസല്‍ കണ്‍സള്‍ട്ടന്‍സി 279000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. രഞ്ചന്‍ ഗുപ്ത് 349000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ജാസ്മിന്‍ ഇസ്പാറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1026687 ഓഹരികള്‍ 29.13 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗോധ കാബ്‌കോണ്‍ ഇന്‍സുലേറ്റ്: മനോജ് ഗുപ്ത 1997978 ഓഹരികള്‍ 1.23 രൂപ നിരക്കില്‍ വാങ്ങി.

ഹാര്‍ഡ്വിന്‍ ഇന്ത്യ ലിമിറ്റഡ്: വേബോര്‍ഡ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 149000 ഓഹരികള്‍ 368 രൂപ നിരക്കില്‍ വാങ്ങി. ബല്‍ബിര്‍ സിംഗ് നയ്യാര്‍ 148939 ഓഹരികള്‍ സമാന നിരക്കില്‍ വിറ്റു.

ഖെയ്താന്‍ ഇന്ത്യ ലിമിറ്റഡ്: കൈലാസ്‌ബെന്‍ അശോക് കുമാര്‍ പട്ടേല്‍ 27982 ഓഹരികള്‍ 45.57 രൂപ നിരക്കില്‍ വാങ്ങി.

ക്വാളിറ്റി ഫോയില്‍സ് ഇന്ത്യ: സതീഷ് സിംഗാല്‍ 20000 ഓഹരികള്‍ 130.27 രൂപ നിരക്കില്‍ വില്‍പന നടത്തി.

ക്വിക്ക്ടച്ച് ടെക്‌നോളജീസ്: അമന്‍ദീപ് 3000 ഓഹരികള്‍ 167.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

വീല്‍സ് ഇന്ത്യ: 3പി ഇന്ത്യ ഇക്വിറ്റി ഫണ്ട് 1 100000 ഓഹരികള്‍ 551 രൂപ നിരക്കില്‍ വാങ്ങി. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

നാലാംപാദ ഫലം

ശ്രീ സിമന്റ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, പിബി ഫിന്‍ടെക്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍, സിഇഎസ്സി, കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍, ഇഐഎച്ച്, ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, ഗുജറാത്ത് ആല്‍ക്കലിസ് ആന്‍ഡ് കെമിക്കല്‍സ്, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, എച്ച്ഇജി, ഇന്ത്യാബുള്‍സ് ഹൗസിംഗ് മാനേജ്മെന്റ്, റാഡിസന്റ് കാഷ് മാനേജ്മെന്റ് എസ്‌ജെവിഎന്‍, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്ച് കമ്പനി, വാരി ടെക്‌നോളജീസ്

X
Top