കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച, നവംബര്‍ 11 ന് ശേഷമുള്ള മികച്ച പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 900 പോയിന്റുയര്‍ന്ന് 59809 ലെവലിലും നിഫ്റ്റി50 272 പോയിന്റുയര്‍ന്ന് 17594 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍, ബ്രേക്ക്ഔട്ട് സൂചനയാണ് നല്‍കുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്ക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു.
17600 മറികടക്കുന്ന പക്ഷം നിഫ്റ്റി 17800 ലക്ഷ്യം വയ്ക്കും. 17450 ലെവലിലായിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,473-17,421- 17,338.
റെസിസ്റ്റന്‍സ്: 17,639-17,690 -17,773.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,783- 40,597 -40,298.
റെസിസ്റ്റന്‍സ്: 41,382-41,567-41,867.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
പെട്രോനെറ്റ്
ബാറ്റ ഇന്ത്യ
ഇപ്കാ ലാബ്
ഭാരതി എയര്‍ടെല്‍
ഡാല്‍മിയ ഭാരത് ലിമിറ്റഡ്
ഡാബര്‍
മാരുതി
എല്‍ടി
മണപ്പുറം
പ്രധാന ബള്‍ക്ക് ഡീലുകള്‍
മണപ്പുറം ഫിനാന്‍സ്: എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 48 ലക്ഷം ഓഹരികള്‍ (അര ശതമാനത്തിലധികം) ഏറ്റെടുത്തു. 106.59 രൂപ നിരക്കിലായിരുന്നു ഇടപാട്.
എംബസി ഓഫീസ് പാര്‍ക്ക്‌സ് ആര്‍ഇഐടി: എപിഎസി കമ്പനി 370500000 ഓഹരികള്‍ 299.34 രൂപ നിരക്കില്‍ വാങ്ങി. റീജെന്റ്‌സ് ഓഫ് ദ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ 5570523 ഓഹരികള്‍ 299.34 രൂപ നിരക്കില്‍ വാങ്ങി. എംബസി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 42620523 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
റിലയന്‍സ് പവര്‍ ലിമിറ്റഡ്: ഇഎആര്‍സി ട്രസ്റ്റ് എസ് സി 384 250000000 ഓഹരികള്‍ 10.44 രൂപ നിരക്കില്‍ വില്‍പന നടത്തി.
ശ്രീരാം പ്രോട്ടീന്‍സ് ലിമിറ്റഡ്: ലളിത് കുമാര്‍ ചന്ദുലാല്‍ വസോയ 3000000 ഓഹരികള്‍ 55 രൂപ നിരക്കില്‍ വില്‍പന നടത്തി.
സ്റ്റാമ്പീഡ് കാപിറ്റല്‍ ലിമിറ്റഡ്: അചിന്ത്യ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 378313 ഓഹരികള്‍ 11.29 രൂപ നിരക്കില്‍ വാങ്ങി.