മുംബൈ: ജൂലൈ 12 ന് വിപണി തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 224 പോയിന്റ് താഴ്ന്ന് 65394 ലെവലിലും നിഫ്റ്റി50 55 പോയിന്റ് താഴ്ന്ന് 19384 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ ബെയറിഷ് കാന്ഡില്‍ സ്റ്റിക്ക് 19500 മറികടക്കാനുള്ള ശേഷിക്കുറവിനെ അടയാളപ്പെടുത്തുന്നു.
വിപണി ഹൈ-ലോ റെയ്ഞ്ചായ 19500-19300 ല്‍ തുടരുകയാണ്. അടുത്ത പ്രധാന പിന്തുണ മേഖല 19300 ലെവലിലായിരിക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി അറിയിച്ചു.
അതിന് താഴെ 19100-19000 ലെവലില്‍ സൂചിക പിന്തുണ തേടും. 19500 ന് മുകളില്‍ മാത്രമേ വാങ്ങല്‍ പ്രതീക്ഷിക്കാനാകൂ.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,362-19,328 -19,272.
റെസിസ്റ്റന്‍സ്: 19,474 -19,508 -19,564.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,570-44,481 – 44,338.
റെസിസ്റ്റന്‍സ്: 44,856 – 44,945 – 45,088.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
സണ്‍ഫാര്‍മ
എല്‍ടി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പേജ് ഇന്ത്യ
ഇന്‍ഫോസിസ്
എല്‍ടിഐ മൈന്‍ഡ്ട്രീ
പവര്‍ഗ്രിഡ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്
ഗ്രാസിം
പ്രധാന ബള്‍ക്ക് ഡീലുകള്‍
ബിസിഎല്‍: വേബ്രോഡ് ട്രേഡിംഗ് 171000 ഓഹരികള്‍ 468 രൂപ നിരക്കില്‍ വില്‍പന നടത്തി.
ക്രൗണ്‍ ലിഫ്‌റ്റേഴസ് ലിമിറ്റഡ്: ശ്രദ്ധ പുനീത് ബന്‍സാല്‍ 52599 ഓഹരികള്‍ 48.43 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഡെല്‍റ്റ കോര്‍പറേഷന്‍ ലിമിറ്റഡ്: ഇക്വാറിയസ് വെല്‍ത്ത് പ്രൈവറ്റ് ലിമിറ്റ#് 25321243 ഓഹരികള്‍ 185.13 രൂപ നിരക്കില്‍ വില്‍പന നടത്തി. 1900000 ഓഹരികള്‍ 187.61 രൂപ നിരക്കില്‍ വില്‍പന നടത്തി.
കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
വിപ്രോ,ഫെഡറല്‍ ബാങ്ക്,ആദിത്യ ബിര്‍ള മണി, ടാറ്റ മെറ്റാലിക്‌സ്,എയ്ഞ്ചല്‍ വണ്‍,സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി,ആവന്റല്‍,ബന്‍സാലി എഞ്ചിനീയറിംഗ്, ജിഐ എമേര്‍ജിംഗ് സൊല്യൂഷന്‍സ്,യൂണിടെക്ക്.