മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 ലെവലിലും നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.20 ത്തിലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി, നിലവില്‍ 17,450 എന്ന നിര്‍ണായക ഓവര്‍ഹെഡ് റെസിസ്റ്റന്‍സിലാണുള്ളതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.
പുതിയൊരു ബ്രേക്ക്ഔട്ടിന് മുന്‍പ്, 17,400-17,250 ലെവലില്‍ വിപണി കണ്‍സോളിഡേഷനിലാകും. ഇവിടെ നിന്നുള്ള ഏത് തിരുത്തലും ഹ്രസ്വകാലത്തില്‍ പുതിയ സപ്പോര്‍ട്ട് രൂപപ്പെടുത്തുമെന്നും ഷെട്ടി വിലയിരുത്തി.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,273-17,159.
റെസിസ്റ്റന്‍സ്: 17,455 – 17,522.
നിഫ്റ്റി ബാങ്ക്:
നിഫ്റ്റി ബാങ്ക് ഇന്നലെ, 35 പോയിന്റ് നഷ്ടപ്പെടുത്തി 37,989 ലേയ്ക്ക് വീണു. ഇന്നത്തെ പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍ ചുവടെ.
സപ്പോര്‍ട്ട്: 37,765-37,541
റെസിസ്റ്റന്‍സ്: 38,141 – 38,293.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വേള്‍പൂള്‍
ഡാല്‍മിയ ഭാരത്
മാരിക്കോ
ഐഒസി
പവര്‍ഗ്രിഡ്
രാംകോ സിമന്റ്
ഐസിഐസിഐ ബാങ്ക്
ബജാജ്-ഓട്ടോ
പിഎഫ്‌സി
ഇന്‍ഫോസിസ്
പ്രധാന ഇടപാടുകള്‍
സൊമാറ്റോ: ഫിഡിലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫിഡിലിറ്റി സീരീസ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ട് കമ്പനിയിലെ 5,44,38,744 ഇക്വിറ്റി ഷെയറുകള്‍ ഓഹരിയൊന്നിന് ശരാശരി 50.26 രൂപ നിരക്കില്‍ വാങ്ങി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 4.5 കോടി ഓഹരികള്‍ ശരാശരി 50.25 രൂപ നിരക്കില്‍ വാങ്ങി. അതേസമയം, ഊബര്‍ ബിവി കമ്പനി, 61,21,99,100 ഇക്വിറ്റി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു. ഓഹരിയൊന്നിന് 50.44 രൂപ നിരക്കിലായിരുന്നു വില്‍പന.
ഇപിഎല്‍: നോര്‍ജസ് ബാങ്ക്, കമ്പനിയിലെ 31,63,054 ഓഹരികള്‍ ഓഹരിയൊന്നിന് ശരാശരി 168.02 രൂപ നിരക്കിലും 22,21,292 ഓഹരികള്‍ ശരാശരി 168 രൂപ നിരക്കിലും വില്‍പന നടത്തി.
വ്യാഴാഴ്ച പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഗെയില്‍ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, ഡാബര്‍ ഇന്ത്യ, അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, അദാനി ടോട്ടല്‍ ഗ്യാസ്, ആരതി സര്‍ഫക്ടന്റ്‌സ്, ആപ്‌ടെക്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ബല്‍റാംപൂര്‍ ചിനി മില്‍സ്, ബിഇഎംഎല്‍, ബര്‍ഗര്‍ പെയിന്റ്‌സ് ഇന്ത്യ, കോണ്‍ട്രിക്ക് കോര്‍പ്പറേഷന്‍, ബ്ലൂ കോര്‍പ്പറേഷന്‍. ഇന്ത്യ, ഡാല്‍മിയ ഭാരത്, എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, ഐസിആര്‍എ, കല്‍പതരു പവര്‍ ട്രാന്‍സ്മിഷന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ, കൃഷ്ണ ഡയഗ്‌നോസ്റ്റിക്‌സ്, മണപ്പുറം ഫിനാന്‍സ്, പ്രജ് ഇന്‍ഡസ്ട്രീസ്, ആര്‍ഇസി, ശങ്കര ബില്‍ഡിംഗ് പ്രോഡക്ട്‌സ്, സ്പന്ദന സ്ഫൂര്‍ട്ടി ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, വിന്‍ഡ്‌ലാസ് ബയോടെക് എന്നീ കമ്പനികള്‍, വ്യാഴാഴ്ച ജൂണ്‍ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും.