മുംബൈ: ആറ് ദിവസത്തെ നേട്ടത്തിന് ശേഷം ജൂലൈ 5 ന് വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 33 പോയിന്റ് താഴ്ന്ന് 65446 ലെവലിലും നിഫ്റ്റി50 10 പോയിന്റുയര്‍ന്ന് 19399 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ഡിമാന്റ് കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രവണത ശക്തമാണെന്ന് എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു. നിഫ്റ്റി മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലായത് ഷോര്‍ട്ട് പൊസിഷനുകളുടെ അഭാവത്തെ കുറിക്കുന്നു.19200-19500 റെയ്ഞ്ചില്‍ സൂചിക ഏകീകരണത്തിലാകുമെന്നാണ് ദേ പ്രവചിക്കുന്നത്. റെയ്ഞ്ച്്ബൗണ്ട് ട്രേഡാണ് കാരണം.
പ്രധാന നിഫ്റ്റി സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,355- 19,336- 19,305.
റെസിസ്റ്റന്‍സ്: 19,418- 19,437 – 19,469.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,083-45,001- 44,869.
റെസിസ്റ്റന്‍സ്: 45,347-45,428 – 45,560.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബോഷ്
ഭാരതി എയര്‍ടെല്‍
ടോറന്റ് ഫാര്‍മ
എച്ച്ഡിഎഫ്‌സി
അള്‍ട്രാ സിമന്റ്
പെയ്ജ് ഇന്ത്യ
ഗെയില്‍
ബിഇഎല്‍
ഇന്‍ഫോസിസ്
റിലയന്‍സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
സൈബര്‍ മീഡിയ: സുമാന പരുചുരി 109216 ഓഹരികള്‍ 16.39 നിരക്കില്‍ വില്‍പന നടത്തി.
ഗ്ലോബല്‍ സര്‍ഫേസസ് ലിമിറ്റഡ്: ലീഡിംഗ് ലൈറ്റ് ഫണ്ട് വിസിസി 277521 ഓഹരികള്‍ 202.43 രൂപ നിരക്കില്‍ വില്‍പന നടത്തി.
പാര്‍ട്ടി ക്രൂയിസേഴ്‌സ് ലിമിറ്റഡ്: ഇമ്രാന്‍ ഖാന്‍ 110000 ഓഹരികള്‍ 53.76 രൂപ നിരക്കില്‍ വില്‍പന നടത്തി.
ആല്‍ഫ ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: ബ്രിജ്‌മോഹന്‍ സാഗര്‍മാല്‍ കാപിറ്റല്‍ സര്‍വീസസ് 75000 ഓഹരികള്‍ 36 രൂപ നിരക്കില്‍ വില്‍പന നടത്തി. റെസൊണന്‍സ് ഓപ്പര്‍ച്യൂണിറ്റീസ് 92245 ഓഹരികള്‍ 36 രൂപ നിരക്കില്‍ വാങ്ങി.
ഇന്ദ്രായനി ബയോടെക്: നെക്‌സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്‌സ് ഫണ്ട് 200000 ഓഹരികള്‍ 63.42 രൂപ നിരക്കില്‍ വില്‍പന നടത്തി.