കൊച്ചി: ബുധനാഴ്ച അവസാനിച്ച സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 390 പോയിന്റുയര്‍ന്ന് 61046 ലെവലിലും നിഫ്റ്റി50 112 പോയിന്റുയര്‍ന്ന് 18165 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡിലും ‘ഹയര്‍ ഹൈ, ഹയര്‍ ലോ’ ഫോര്‍മേഷനും രൂപപ്പെട്ടു.
മൂന്നാഴ്ചയോളം കണ്‍സോളിഡേഷനിലായ നിഫ്റ്റി ബ്രേക്കഔട്ടിന് ഒരുങ്ങുകയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറയുന്നു. ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണ്. സൂചിക 18265 ലക്ഷ്യം വയ്ക്കുമ്പോള്‍ 18,020 ത്തിലായിരിക്കും സപ്പോര്‍ട്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
സപ്പോര്‍ട്ട്: 18,069-18,034-17,976.
റെസിസ്റ്റന്‍സ്: 18,185-18,221-18,279.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,211- 42,108-41,942
റെസിസ്റ്റന്‍സ്: 42,545-42,647-42,814.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പേജ് ഇന്ത്യ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്‌സിഎല്‍ ടെക്
ടിസിഎസ്
എച്ച്ഡിഎഫ്‌സി
രാംകോ സിമന്റ്
കോള്‍ഗേറ്റ് പാമോലീവ്
ക്രോംപ്റ്റണ്‍
വോള്‍ട്ടാസ്
ഇന്‍ഫോസിസ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അബ്‌നാസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്: വിശാല്‍ രജ്‌നീകാന്ത് ബന്‍സാലി 430945 ഓഹരികള്‍ 269.69 രൂപ നിരക്കില്‍ വില്‍പന നടത്തി.
എകെജി എക്‌സിം ലിമിറ്റഡ്: മഹിമ ഹോയല്‍ 267500 ഓഹരികള്‍ 17.47 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഡെസ്റ്റിനി ലോജിസ്റ്റിക്‌സ്: മെഹുല്‍ എച്ച് ഷാ 90000 ഓഹരികള്‍ 20 രൂപ നിരക്കില്‍ വാങ്ങി.
ഹില്‍ട്ടണ്‍ മെറ്റല്‍ ഫോര്‍ജിംഗ് ലിമിറ്റഡ്: സൊലെന്‍കോ സര്‍വീസസ് എല്‍എല്‍പി 200000 ഓഹരികള്‍ 84.07 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഇന്ത്യ ബുള്‍സ്: നിഖില്‍ രാജഗോപാല 1290000 ഓഹരികള്‍ 25.56 രൂപ നിരക്കില്‍ വില്‍പന നടത്തി.
മിറ്റ്‌കോണ്‍ കണ്‍സള്‍ട്ടന്‍സി: കോഇസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 339853 ഓഹരികള്‍ 70.29 രൂപ നിരക്കില്‍ വാങ്ങി. പോളസ് ഗ്ലോബല്‍ ഫണ്ട് 600000 ഓഹരികള്‍ 68.43 നിരക്കില്‍ വാങ്ങി. ഗ്ലാഡിയേറ്റര്‍ വ്യാപാര്‍ പ്രൈവറ്റ് ലിമിറ്റഡ് 122000 ഓഹരികള്‍ 68.25 രൂപ നിരക്കില്‍ വില്‍പന നടത്തി.പ്രിയങ്ക് ഗുപ്ത 114634 ഓഹരികള്‍ 70.65 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഎം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 389212 ഓഹരികള്‍ 68.25 രൂപ നിരക്കില്‍ വില്‍പന നടത്തി.സാഷി ഗുപ്ത 87500 ഓഹരികള്‍ 70.65 രൂപ നിരക്കില്‍ വില്‍പന നടത്തി.ശീതല്‍ ചെച്ചാനി 97135 ഓഹരികള്‍ 70.65 രൂപ നിരക്കില്‍ വില്‍പന നടത്തി.
വാസ റീട്ടെയില്‍ ഓവര്‍സീസ് ലിമിറ്റഡ്: ജിതേന്ദ്ര ടി ഷാ 96000 ഓഹരികള്‍ 19.65 രൂപ നിരക്കില്‍ വില്‍പന നടത്തി. മനോജ് അഗര്‍വാള്‍ 88000 ഓഹരികള്‍ 19.65 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജനുവരി 19 ലെ മൂന്നാംപാദ ഫലങ്ങള്‍
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കാന്‍ ഫിന്‍ ഹോംസ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്, ഹാവെല്‍സ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, അനന്ത് രാജ്, ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എംഫാസിസ്, പോളിക്യാബ്, പിവിആര്‍, പിവിആര്‍, ഇന്ത്യ സ്റ്റെര്‍ലിംഗ്,വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി.