ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

നിഫ്റ്റി കൂടുതല്‍ താഴ്ച വരിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോവിഡ് കേസുകളുടെ ആധിക്യം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ ഡിസംബര്‍ 21 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 635 പോയിന്റ് അഥവാ 1 ശതമാനം താഴ്ന്ന് 61067 ലെവലിലും നിഫ്റ്റി50 186 പോയിന്റ് താഴ്ന്ന് 18199 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ പാറ്റേണ്‍ രൂപപ്പെട്ടു.

നിഫ്റ്റി കൂടുതല്‍ ഇടിവ് നേരിടുമെന്നതിന്റെ സൂചനയാണ് ഇത്, ജിഇപിഎല്‍ കാപിറ്റല്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി, വിദ്‌ന്യന്‍ സാവന്ത് പറയുന്നു. ആര്‍എസ്‌ഐ ഇന്‍ഡിക്കേറ്റര്‍ 45 ന് താഴെയായത് ബലഹീനതയെ കാണിക്കുന്നു. 18130-17959 ലെവലിലായിരിക്കും പിന്തുണ.

അതേസമയം 18300-18440 ല്‍ സൂചിക പ്രതിരോധം തീര്‍ക്കുകയും ചെയ്യും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,160- 18,086 & 17,968
റെസിസ്റ്റന്‍സ്:18,397 -18,470 and 18,589.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,388-42,092 – 41,615
റെസിസ്റ്റന്‍സ്:43,343-43,638 & 44,116

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് ഫാര്‍മ
ഒഎഫ്എസ്എസ്
വോള്‍ട്ടാസ്
മതര്‍സണ്‍
ഇന്‍ഫോസിസ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ബാങ്ക്

പ്രധാന ഇടപാടുകള്‍
ഡി-ലിങ്ക് ഇന്ത്യ: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോളിയ 2.13 ലക്ഷം ഓഹരികള്‍ (0.6 ശതമാനം) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു. ഷെയറൊന്നിന് ശരാശരി വില 242.56 രൂപ നിരക്കില്‍. 2022 സെപ്തംബര്‍ വരെ കമ്പനിയില്‍ അദ്ദേഹത്തിന് 3.34 ശതമാനം ഓഹരി അല്ലെങ്കില്‍ 11.86 ലക്ഷം ഓഹരികള്‍ ഉണ്ടായിരുന്നു.

മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്: മാക്സ് വെഞ്ചേഴ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് 58.85 ലക്ഷം ഓഹരികള്‍ (1.7 ശതമാനം) ഷെയറൊന്നിന് ശരാശരി 679.2 രൂപ നിരക്കില്‍ വിറ്റു. 400 കോടി രൂപയുടേതായിരുന്നു ഓഹരി വില്‍പ്പന.

ജസ്റ്റ്ഡയല്‍ ലിമിറ്റഡ്: റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് 843060 ഓഹരികള്‍ 600 രൂപ നിരക്കില്‍ വില്‍പന നടത്തി.

പ്രിതിക എഞ്ചിനീയറിംഗ് കോമ്പോ: സഹീല്‍ ഗുപ്ത 96000 ഓഹരികള്‍ 37.6 രൂപ നിരക്കില്‍ വാങ്ങി

റാണ ഷുഗേഴ്‌സ് ലിമിറ്റഡ്: സുരേഖ എസ്‌ജെ 8000589 ഓഹരികള്‍ 25.95 രൂപ നിരക്കില്‍ വില്‍പന നടത്തി.

തിരുപ്പതി ഫോര്‍ജ് ലിമിറ്റഡ്: മാവന്‍ ഇന്ത്യ ഫണ്ട് 650000 ഓഹരികള്‍ 23 രൂപ നിരക്കില്‍ വാങ്ങി.

X
Top