മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നേട്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 179 പോയിന്റുയര്‍ന്ന് 6194 ലെവലിലും നിഫ്റ്റി50 49 പോയിന്റുയര്‍ന്ന് 18315 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡ്രാഗണ്‍ഫ്‌ലൈ ഡോജി കാന്‍ഡില്‍ ബുള്ളുകളും ബെയറുകളും തമ്മിലുള്ള മത്സരത്തെ സൂചിപ്പിക്കുന്നു.
നിലവിലെ ലെവലില്‍ നിന്നുള്ള താഴ്ച നിഫ്റ്റിയെ 18200-18000 ലെത്തിക്കും. 18300-18400 ഭേദിക്കുന്ന പക്ഷം നിഫ്റ്റി 18600-18700 ലക്ഷ്യംവയ്ക്കും, നാഗരാജ് ഷെട്ടി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,241- 18,214 – 18,170
റെസിസ്റ്റന്‍സ്: 18.,328 – 18,356 – 18,400.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,964-42,832- 42,617
റെസിസ്റ്റന്‍സ്: 43,393 – 43,526 – 43,740.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സണ്‍ ഫാര്‍മ
അതുല്‍
എസ്ബിഐ ലൈഫ്
ആല്‍ക്കെം
ഇന്‍ഫോസിസ്
വോള്‍ട്ടാസ്
ഹീറോ മോട്ടോകോര്‍പ്
അള്‍്ട്രാ സിമന്റ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
എന്‍ടിപിസി
പ്രധാന ബള്‍ക്ക് ഡീലുകള്‍
എബി കോട്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡ്: മിത്തല്‍ ശ്രുതി 68000 ഓഹരികള്‍ 44.59 രൂപ നിരക്കില്‍ വാങ്ങി.
ഡീബോക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: പ്രതിമ പ്രകാശ് ഷാ 535000 ഓഹരികള്‍ 16.15 രൂപ നിരക്കില്‍ വാങ്ങി.
ഗായത്രി റബ് ആന്റ് കെം ലിമിറ്റഡ്: ആദിത്യ ശര്‍മ 32000 ഓഹരികള്‍ 41.79 രൂപ നിരക്കില്‍ വാങ്ങി.
മേനോന്‍ ബെയറിംഗ്‌സ്: മാവന്‍ ഇന്ത്യ ഫണ്ട് 300000 ഓഹരികള്‍ 120 രൂപ നിരക്കില്‍ വാങ്ങി. നിതിന്‍ രാം മേനോന്‍ 600000 ഓഹരികള്‍ 120.08 രൂപ നിരക്കില്‍ വില്‍പന നടത്തി.
മെയ് 11 ന് നാലാംപാദഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, സീമെന്‍സ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, ബല്‍റാംപൂര്‍ ചിനി മില്‍സ്, ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്, കെയര്‍ റേറ്റിംഗ്‌സ്, ദീപക് നൈട്രൈറ്റ്, ഗില്ലറ്റ് ഇന്ത്യ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ഇന്റലക്റ്റ് ഡിസൈന്‍ അരീന, ഡോ. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഉജ്ജീവന് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സെന്‍സര്‍ ടെക്‌നോളജീസ്.