മുംബൈ: വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. മാര്‍ച്ച് 8 ന് സെന്‍സെക്‌സ് 60348 ലെവലിലും നിഫ്റ്റി 17754 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. യഥാക്രമം 124 പോയിന്റ്, 43 പോയിന്റ് നേട്ടമാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ രേഖപ്പെടുത്തിയത്.
താഴെ ദീര്‍ഘ ഷാഡോയോട് കൂടി പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് വാങ്ങല്‍ അവസരത്തെ കുറിക്കുന്നു, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.തിരുത്തല്‍ വരുത്തിയെങ്കിലും നിര്‍ണായക 17800 ന് താഴെ നിഫ്റ്റി കരുത്തുകാട്ടി. 17800 ഭേദിക്കാനുള്ള ശ്രമമായിരിക്കും ഹ്രസ്വകാലത്തില്‍ സൂചിക പ്രകടിപ്പിക്കുക.
17600 ലായിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,645- 17,606 – 17,543
റെസിസ്റ്റന്‍സ്: 17,770- 17,809 -17,872.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,234- 41,110 -40,909.
റെസിസ്റ്റന്‍സ്: 41,635-41,759-41,959.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ശ്രീരാം ഫിന്‍
എച്ച്ഡിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി ലൈഫ്
സണ്‍ ഫാര്‍മ
ഡാബര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഭാരതി എയര്‍ടെല്‍
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
ജുബിലന്റ് ഫുഡ്‌സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്സ്:ഐഷെയേഴ്‌സ് കോര്‍ എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇടിഎഫ്, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി 33.69 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ (0.64 ശതമാനം ഓഹരികള്‍) വാങ്ങി. ഓഹരിയൊന്നിന് ശരാശരി 309.42 രൂപ നിരക്കിലാണ് ഇടപാട്. മൊത്തം ഇടപാട് മൂല്യം-104.3 കോടി രൂപ
കിര്‍ലോസ്‌കര്‍ ഓയില്‍ എഞ്ചിനുകള്‍: എഞ്ചിനീയറിംഗ്, പവര്‍ ജനറേഷന്‍, സൊല്യൂഷന്‍സ് കമ്പനിയില്‍, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ മൊത്തം 10 നിക്ഷേപകര്‍ 13.65 ശതമാനം ഓഹരികള്‍ വാങ്ങി. ഓഹരിയൊന്നിന് ശരാശരി 322 രൂപ നിരക്കില്‍ 636 കോടി രൂപയ്ക്കാണ് ഇടപാട്. മൂന്ന് പ്രൊമോട്ടര്‍മാര്‍ കമ്പനിയുടെ 17.7 ശതമാനം ഓഹരികള്‍ വില്‍പന നടത്തി. ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട്, നോമുറ ഇന്ത്യന്‍ സ്റ്റോക്ക് മദര്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍ മിഡ്കാപ്പ് 30 ഫണ്ട്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, എച്ച്എസ്ബിസി മ്യൂച്വല്‍ സോഫ്‌റ്റ്വെയര്‍, സൈബെജ് എന്നിവയുടെ ട്രസ്റ്റി നോമുറ ട്രസ്റ്റ് ആന്‍ഡ് ബാങ്കിംഗ് കോ ലിമിറ്റഡ്, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട്, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവ 1.97 കോടി ഓഹരികള്‍ വാങ്ങി. പ്രമോട്ടര്‍മാരായ ജ്യോത്സ്ന ഗൗതം കുല്‍ക്കര്‍ണി, അംബര്‍ ഗൗതം കുല്‍ക്കര്‍ണി, നിഹാല്‍ ഗൗതം കുല്‍ക്കര്‍ണി എന്നിവര്‍ 2.56 കോടി ഓഹരികള്‍ വിറ്റു. മൊത്തം ഇടപാട് 825.06 കോടി രൂപ.
ശ്രീറാം ഫിനാന്‍സ്: സ്‌മോള്‍ ക്യാപ് വേള്‍ഡ് ഫണ്ട് ഇങ്ക്, ന്യൂ വേള്‍ഡ് ഫണ്ട് ഇങ്ക് എന്നിവ ശ്രീറാം ഫിനാന്‍സിലെ 70.98 ലക്ഷം ഓഹരികള്‍ ശരാശരി 1,225.1 രൂപ നിരക്കില്‍ 869.8 കോടി രൂപയ്ക്ക് വാങ്ങി. ഡൈനാസ്റ്റി അക്വിസിഷന്‍ (എഫ്പിഐ) 83.5 ലക്ഷം ഓഹരികള്‍ ശരാശരി 1,225.41 രൂപ നിരക്കില്‍ വിറ്റു. അര്‍കെയ്ഗ് അക്വിസിഷന്‍ (എഫ്പിഐ) 24.98 ലക്ഷം ഓഹരികള്‍ ശരാശരി 1,225.01 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു.