കൊച്ചി: രണ്ടുദിവസത്തെ തിരുത്തലിന് ശേഷം ബുധനാഴ്ച വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 378 പോയിന്റുയര്‍ന്ന് 60664 ലെവലിലും നിഫ്റ്റി50 150 പോയിന്റുയര്‍ന്ന് 17,872 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഹയര്‍ ഹൈ, ഹയര്‍ലോ ഫോര്‍മേഷനില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
200 ദിന ഇഎംഎ (17,563) സപ്പോര്‍ട്ടാക്കി നിഫ്റ്റി തിരിച്ചുകയറി, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് സുഭാഷ് ഗംഗാദരന്‍ പറയുന്നു. അടുത്ത ലക്ഷ്യം 18,000 ആയിരിക്കും. 17,744-17652 ലെവലിലായിരിക്കും സൂചിക പിന്തുണ തേടുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,779- 17,743-17,684.
റെസിസ്റ്റന്‍സ്: 17,897-17,934 -17,993.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,429- 41,337- 41,189
റെസിസ്റ്റന്‍സ്: 41,726- 41,818- 41,966.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ക്രോംപ്റ്റണ്‍
എച്ച്‌സിഎല്‍
എച്ച്ഡിഎഫ്‌സി
ഇന്‍ഫോസിസ്
കോടക് ബാങ്ക്
സിഞ്്ജിന്‍
ഗോദറേജ് കണ്‍സ്യൂമര്‍
കോള്‍ഗേറ്റ് പാമോലീവ്
റിലയന്‍സ്
എസ്ബിഐ ലൈഫ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അഹിംസ ഇന്‍ഡസ്ട്രീസ്: സഞ്ചയ് കുമാര്‍ സര്‍വാഗി 36000 ഓഹരികള്‍ 10.55 രൂപ നിരക്കില്‍ വാങ്ങി.
എകെജി എക്‌സിം ലിമിറ്റഡ്: നിതിന്‍ കപൂര്‍ 71561 ഓഹരികള്‍ 30.37 രൂപ നിരക്കില്‍ വില്‍പന നടത്തി.
റിച ഇന്‍ഫോ സിസ്റ്റംസ്: ദീപക്ജി തകോര്‍ 17000 ഓഹരികള്‍ 104.03 രൂപ നിരക്കില്‍ വില്‍പന നടത്തി.
എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ്: മനീഷ് കുമാര്‍ 768447 ഓഹരികള്‍ 28.24 രൂപ നിരക്കില്‍ വാങ്ങി. മനീഷ് കുമാര്‍ 358580 ഓഹരികള്‍ 27.69 രൂപ നിരക്കില്‍ വില്‍പ നടത്തി. ശ്രീവലഭ് വെഞ്ച്വേഴ്‌സ് 817635 ഓഹരികള്‍ 28.57 രൂപ നിരക്കില്‍ വില്‍പന നടത്തി.
വാക്‌സ്‌ടെക്‌സ് കോട്ഫാബ് ലിമിറ്റഡ്: ശിവാങ് ആര്‍ വച്ചേട 339725 ഓഹരികള്‍ 6.7 രൂപ നിരക്കില്‍ വില്‍പന നടത്തി.
വിന്‍പ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: അഭയ് നരെയ്ന്‍ ഗുപ്ത 615000 ഓഹരികള്‍ 3.63 രൂപ നിരക്കില്‍ വില്‍പന നടത്തി.
വാരീ ടെക്‌നോളജീസ്: പങ്കജ് എ കര്‍നാവത് 134400 ഓഹരികള്‍ 159.55 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഫെബ്രുവരി 9 പ്രവര്‍ത്തന ഫലങ്ങള്‍
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലുപിന്‍, സൊമാറ്റോ, അദാനി ടോട്ടല്‍ ഗ്യാസ്, അരബിന്ദോ ഫാര്‍മ, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ബോംബെ ഡൈയിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി, ദേവയാനി ഇന്റര്‍നാഷണല്‍, ഫോഴ്‌സ് മോട്ടോഴ്‌സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ കോട്ടണ്‍, ഗ്രീവ്‌സ് കോട്ടണ്‍ എയറോനോട്ടിക്‌സ്, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍, ജെറ്റ് എയര്‍വേസ്, കല്‍പതരു പവര്‍ ട്രാന്‍സ്മിഷന്‍, എംആര്‍എഫ്, നാറ്റ്‌കോ ഫാര്‍മ, പേജ് ഇന്‍ഡസ്ട്രീസ്, ഫൈസര്‍, സഫയര്‍ ഫുഡ്സ് ഇന്ത്യ, സുസ്ലോണ്‍ എനര്‍ജി, യുണൈറ്റഡ് ബ്രൂവറീസ്, ഉജ്ജിവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വോള്‍ട്ടാസ്