കൊച്ചി:ഡിസംബര്‍ 16 ന് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെന്‍സെക്‌സ് 461 പോയിന്റ് താഴ്ന്ന് 61338 ലെവലിലും നിഫ്റ്റി 50 146 പോയിന്റ് താഴ്ന്ന് 18269 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ഒരു വലിയ അപ്പര്‍ സ്റ്റിക്കോടുകൂടിയ ബെയറിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ടു.
തകര്‍ച്ച തുടരുമെന്നാണ് പാറ്റേണ്‍ സൂചിപ്പിക്കുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18100-18000 ലെവലിലായിരിക്കും നിഫ്റ്റി പിന്തുണ തേടുക. തൊട്ടടുത്ത റെസിസ്റ്റന്‍സ് 18450-18500.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:18,251,-18,207 & 18,136
റെസിസ്റ്റന്‍സ്:18,393 – 18,436 -18,507.
നിഫ്റ്റിബാങ്ക്
സപ്പോര്‍ട്ട്: 43,102-42,980 – 42,782
റെസിസ്റ്റന്‍സ്: 43,497-43,619 & 43,817
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
ടിസിഎസ്
എച്ച്ഡിഎഫ്‌സി ബാങ്ക്
സണ്‍ ഫാര്‍മ
എംഫാസിസ്
ഡാബര്‍
കോടക് ബാങ്ക്
ഗോദ്‌റേജ് സിപി
എച്ച്ഡിഎഫ്‌സി
എച്ച്‌സിഎല്‍ ടെക്
പ്രധാന ഇടപാടുകള്‍
ജിഎംഎം ഫോഡ്‌ലര്‍: പ്രൊമോട്ടര്‍ ഫോഡ്‌ലര്‍ 67.85 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 15 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ഷെയറൊന്നിന് ശരാശരി 1,700.14 രൂപ നിരക്കില്‍ വിറ്റു. 1,153.68 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് നടന്നത്. ഫോഡ്‌ലറി-ന്റെ മൊത്തം പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് 56.06 ശതമാനമായിരുന്നു. അഞ്ച് നിക്ഷേപകര്‍ — പ്ലൂട്ടസ് വെല്‍ത്ത് മാനേജ്മെന്റ് എല്‍എല്‍പി, യുഎസ്എസ്എല്‍ യൂണിവേഴ്സിറ്റീസ് സൂപ്പര്‍അനുവേഷന്‍ സ്‌കീമിന്റെ ട്രസ്റ്റി, ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് (ഏഷ്യ) പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡസ് ക്യാപിറ്റല്‍ അഡൈ്വസേഴ്സ് (യുകെ) എല്‍എല്‍പി അക്കൗണ്ട് ഇന്‍ഡസ് ഇന്ത്യ ഫണ്ട് (മൗറീഷ്യസ്), ആദിത്യ ബിര്‍ള എന്നിവര്‍ 33.08 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയുടെ 7.35 ശതമാനം ഓഹരികള്‍ വാങ്ങി.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: പ്രമോട്ടര്‍ ബാസ്‌കര്‍ ബാബു രാമചന്ദ്രന്‍, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 50 ലക്ഷം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു. ഷെയറൊന്നിന് 110.88 രൂപനിരക്കിലാണ് ഇടപാട്. മൊത്തം തുക 55.44 കോടി രൂപ. ഇടപാടിന് ശേഷം, മൊത്തം പ്രൊമോട്ടര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് 23.30 ശതമാനമായും രാമചന്ദ്രന്റെ വ്യക്തിഗത ഹോള്‍ഡിംഗ് 5.94 ശതമാനമായുംമാറി. എംഎസ് പരം വാല്യൂ ഇന്‍വെസ്റ്റ്മെന്റ് 15 ലക്ഷം ഓഹരികള്‍് ശരാശരി 111.87 രൂപ നിരക്കില്‍ വാങ്ങി.