മുംബൈ: മുന്‍ദിവസത്തെ നേട്ടങ്ങള്‍ തിരുത്തി മാര്‍ച്ച് 20 ന് വിപണി താഴ്ച വരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 361 പോയിന്റ് താഴ്ന്ന് 57629 ലെവലിലും നിഫ്റ്റി50 112 പോയിന്റ് താഴ്ന്ന് 16988 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഡോജി കാന്‍ഡിലിന് പിറകെ, നിഫ്റ്റി, ഹാമര്‍ ടൈപ്പ് കാന്‍ഡില്‍ പാറ്റേണ്‍ രൂപപ്പെടുത്തി.
16800 ല്‍ സപ്പോര്‍ട്ട് തേടിയ സൂചിക ഹ്രസ്വകാലത്തില്‍ ഉയര്‍ച്ച കൈവരിക്കും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 17150 ന് മുകളിലെ ട്രേഡിംഗ് അപ്‌ട്രെന്‍ഡ് സ്ഥിരീകരിക്കും.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,870- 16,814- 16,723
റെസിസ്റ്റന്‍സ്: 17,052-17,108- 17,199.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,054-38,920-38,702.
റെസിസ്റ്റന്‍സ്: 39,490- 39,624-39,842.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ച ഓഹരികള്‍
എച്ച്ഡിഎഫ്‌സി എഎംസി
പിവിആര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എംസിഎക്‌സ്
ക്രോംപ്റ്റണ്‍
ഇന്‍ഫോസിസ്
സണ്‍ഫാര്‍മ
ഇന്ത്യ മാര്‍ട്ട്
എച്ച്‌സിഎല്‍ ടെക്
ഭാരതി എയര്‍ടെല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി: എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എഎംസിയിലെ 47.33 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഒരു ഷെയറൊന്നിന് ശരാശരി 1,600 രൂപ നിരക്കില്‍ വാങ്ങി. മൊത്തം ഇടപാട് 757.4 കോടി രൂപ. ജിക്യുജി പാര്‍ട്ണേഴ്സ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട് എച്ച്ഡിഎഫ്സി എഎംസിയിലെ 24.78 ലക്ഷം ഓഹരികള്‍ ശരാശരി 1,600.85 രൂപ നിരക്കില്‍ വിറ്റു. 396.83 കോടി രൂപയുടെ വില്‍പനയാണിത്.
പിവിആര്‍: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 6.41 ലക്ഷം ഷെയറുകളും എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 14.69 ലക്ഷം ഓഹരികളും സൊസൈറ്റ് ജനറല്‍ – ഒഡിഐ 3.28 ലക്ഷം ഓഹരികളും വാങ്ങി. ഓഹരിയൊന്നിന് ശരാശരി 1,559.35 രൂപയ്ക്കായിരുന്നു ഇടപാട്. മൊത്തം ഇടപാട് 380.37 കോടി രൂപ. വിദേശ നിക്ഷേപകനായ ബെറി ക്രീക്ക് ഇന്‍വെസ്റ്റ്മെന്റാണ് ഇടപാടിലെ വില്‍പ്പനക്കാരന്‍. അവര്‍ മൊത്തം പങ്കാളിത്തമായ 2.49 ശതമാനം ഓഹരികളും ഓഫ്ലോഡ് ചെയ്തു.