മുംബൈ: ജൂലൈ 17 ന് വിപണി മറ്റൊരു ശക്തമായ സെഷന് സാക്ഷ്യം വഹിച്ചു. സെന്‍സെക്‌സ് 529 പോയിന്റുയര്‍ന്ന് 66590 ലെവലിലും നിഫ്റ്റി50 147 പോയിന്റുയര്‍ന്ന് 19700 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് അപ്‌സൈഡ് ബ്രേക്കൗട്ടിനെ സൂചിപ്പിക്കുന്നു.
കൂടാതെ ഹയര്‍ഹൈ, ഹയര്‍ലോ ഫോര്‍മേഷനും സംഭവിച്ചിട്ടുണ്ട്. 19,800 ലെവല്‍ (1.382 ശതമാനം ഫിബോനാച്ചി പ്രൊജക്ഷന്‍) ലക്ഷ്യം വയ്ക്കുന്ന നിഫ്റ്റി, ഹ്രസ്വകാലത്തില്‍ 20,000 പോയിന്റിലെത്തും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.
പ്രധാന സപ്പോര്‍ട്ട് റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,604-19,564 -19,500.
റെസിസ്റ്റന്‍സ്: 19,733-19,773-19,838.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,905- 44,701 -44,372.
റെസിസ്റ്റന്‍സ്: 45,563 – 45,766 – 46,095.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
ഐഷര്‍ മോട്ടോഴ്‌സ്
അള്‍ട്രാ സിമന്റ്
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
ഇന്ത്യന്‍ ഹോട്ടല്‍സ്
ഗുജ്‌റാത്ത് ഗ്യാസ്
സണ്‍ ഫാര്‍മ
എസ്ബിഐ ലൈഫ്
ബ്രിട്ടാനിയ
സിപ്ല.
പ്രധാന ബള്‍ക്ക് ഡീലുകള്‍
ആമ്പിക അഗര്‍ ആന്റ് ആരോമാഇന്ത്യ ലിമിറ്റഡ്: മിഥുന്‍ സെക്യൂരിറ്റീസ് 95000 ഓഹരികള്‍ 40.91 രൂപ നിരക്കില്‍ വാങ്ങി.
ഇ2ഇ നെറ്റ് വര്‍ക്ക്‌സ്: ബ്ലൂം വെഞ്ച്വേഴ്‌സ് 100000 ഓഹരികള്‍ 169.08 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഗോധ കാബ്‌കോണ്‍ ആന്റ് ഇന്‍സുലേഷന്‍ ലിമിറ്റഡ്: അന്‍കിത വിശാല്‍ ഷാ 7556000 ഓഹരികള്‍ 1.06 രൂപ നിരക്കില്‍ വാങ്ങി.