മുംബൈ: നഷ്ടങ്ങളെല്ലാം തിരുത്തി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മെയ് 8 ന് ഒരു ശതമാനത്തിലധികം നേട്ടത്തിലായി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളും ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 710 പോയിന്റുയര്‍ന്ന് 61764 ലെവലിലും നിഫ്റ്റി50 195 പോയിന്റുയര്‍ന്ന് 18264.40 ലെവലിലുമാണ് ക്ലോസ് ചെയ്തത്.ഹൈയര്‍ഹൈ, ഹൈയര്‍ ലോ ഫോര്‍മേഷനില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ ഹ്രസ്വകാല ഉയര്‍ച്ചയെ കാണിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറഞ്ഞു.
18300 ന് മുകളില്‍ സൂചിക 18600-18700 ലക്ഷ്യം വയ്ക്കും. താഴെ കണ്‍സോളിഡേഷന്‍.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,146 – 18,102 -18,031.
റെസിസ്റ്റന്‍സ്: 18,288-18,333 – 18,404.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,917- 42,766-42,523.
റെസിസ്റ്റന്‍സ്: 43,405- 43,555 – 43,799.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ആര്‍എഫ്
ഗ്രാസിം
സണ്‍ ഫാര്‍മ
ടാറ്റ കണ്‍സ്യൂമര്‍
ഇന്‍ഫോസിസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
വിപ്രോ
ഇപ്കാ ലാബ്
സിപ്ല
പ്രധാന ബള്‍ക്ക് ഡീലുകള്‍
ബോധി ട്രീ: ഫെയര്‍പോയിന്റ് ട്രേഡ്‌കോം എല്‍എല്‍പി 180 രൂപ നിരക്കില്‍ 2000000 ഓഹരികള്‍ വാങ്ങി. ബിഎസ്ഇഎല്‍ ഇന്‍ഫ്രസ്ട്രക്ച്വര്‍ റിയാലിറ്റി 202089 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
ഇന്‍ഡോസ്റ്റാര്‍ കാപിറ്റല്‍ ഫിനാന്‍സ്: കാര്‍നലിയന്‍ അസറ്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 820000 ഓഹരികള്‍ 124.4 രൂപ നിരക്കില്‍ വാങ്ങി.
സെക്കൂര്‍ ക്രഡന്‍ഷ്യല്‍സ് ലിമിറ്റഡ്: ബിനാബെന്‍ അനില്‍ കുമാര്‍ സോണി 250000 ഓഹരികള്‍ 24.5 രൂപ നിരക്കില്‍ വാങ്ങി.
എംബി ഇന്‍ഡസ്ട്രീസ്: ഹിഡന്‍ ചാമ്പ്യന്‍സ് 622653 ഓഹരികള്‍ 79.73 രൂപ നിരക്കില്‍ വില്‍പന നടത്തി. 600000 ഓഹരികള്‍ 79.81 രൂപ നിരക്കില്‍ വില്‍പന നടത്തി.
മെയ് 9 ന് നാലാംപാദ ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികള്‍
ലുപിന്‍, റെയ്മണ്ട്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, അപ്പോളോ ടയേഴ്‌സ്, ബിര്‍ള കോര്‍പ്പറേഷന്‍, കാസ്‌ട്രോള്‍ ഇന്ത്യ, ചാലറ്റ് ഹോട്ടല്‍സ്, എവറേഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ, ഗോദ്‌റെജ് അഗ്രോവെറ്റ്, ഹത്സുന്‍ അഗ്രോ പ്രൊഡക്ട്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജെഎം ഫിനാന്‍ഷ്യല്‍, കെഎസ്ബി, ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ്, മാട്രിമോണിഡോട്ട്‌കോം, നസറ ടെക്‌നോളജീസ്, നവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, റെയിന്‍ ഇന്‍ഡസ്ട്രീസ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എസ്ആര്‍എഫ്, സുവെന്‍ ലൈഫ് സയന്‍സസ്, വെസ്റ്റ് ലൈഫ് ഫുഡ് വേള്‍ഡ്