ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് സൂചന

കൊച്ചി: രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 320 പോയിന്റ് ഉയര്‍ന്ന് 60,942 ലെവലിലും നിഫ്റ്റി50 91 പോയിന്റുയര്‍ന്ന് 18,118 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ലോവര്‍ സ്റ്റിക്കോട് കൂടിയ ഡോജി കാന്‍ഡില്‍ രൂപപ്പെട്ടു.

സാങ്കേതികമായി, നിഫ്റ്റി ഉയര്‍ച്ചയിലാണ്, എല്‍കെപി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക്ക് ദേ നിരീക്ഷിക്കുന്നു. 50 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജിന് (18,098)മുകളിലാണ് സൂചികയുള്ളത്. റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് ബുള്ളിഷ് ക്രോസോവറിലാണ്.

ഹ്രസ്വകാലത്തില്‍ ട്രെന്‍ഡ് പോസിറ്റീവാണെന്നും ദേ പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,077- 18,054-18,016.
റെസിസ്റ്റന്‍സ്: 18,153-18,176 – 18,214.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:42,745-42,680-42,573
റെസിസ്റ്റന്‍സ്:42,958-43,024-43,130.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോടക് ബാങ്ക്
മുത്തൂറ്റ് ഫിന്‍കോര്‍പ്പറേഷന്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി ബാങ്ക്
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി
ഏഷ്യന്‍ പെയിന്റ്‌സ്
എബിബി
ഒഎന്‍ജിസി
പിഐ ഇന്‍ഡസ്ട്രീസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ജനറിക്ക് എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍: താനോ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 212300 ഓഹരികള്‍ 65.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

കോഹിനൂര്‍ ഫുഡ്‌സ്: അമേഷ് സുരജ്‌ലാല്‍ ജെയ്‌സ്വാള്‍ 333590 ഓഹരികള്‍ 67.05 രൂപ നിരക്കില്‍ വില്‍പന നടത്തി.

സ്റ്റാംപീഡ് കാപിറ്റല്‍ ലിമിറ്റഡ്: എല്‍7 ഐടെക്ക് പ്രൈവറ്റ് ലിമിറ്റഡ് 300000 ഓഹരികള്‍ 13.7 രൂപ നിരക്കില്‍ വാങ്ങി.

വിസാ റീട്ടെയ്ല്‍ ആന്റ് ഓവര്‍സീസ് ലിമിറ്റഡ്: ബിപി ഇക്വിറ്റാസ് പ്രൈവറ്റ് ലിമിറ്റഡ് 40000 ഓഹരികള്‍ 22.65 രൂപ നിരക്കില്‍ വാങ്ങി.

ജനുവരി 24 മൂന്നാംപാദഫലം

മാരുതി സുസുക്കി ഇന്ത്യ, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, കോള്‍ഗേറ്റ്-പാമോലിവ്, സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്, ചാലറ്റ് ഹോട്ടലുകള്‍, ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്കുകള്‍, ഗ്രാന്യൂള്‍സ് ഇന്ത്യ, ഇന്‍ഡോകോ റെമഡീസ്, ഇന്‍ഡസ് ടവേഴ്സ്, ലാറ്റന്റ് വ്യൂ അനലിറ്റിക്സ്, മാക്രോടെക് ഡെവലപ്പേഴ്സ്, ഫിനാന്‍ഷ്യല്‍ ഓസ്വാള്‍ , പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ്, സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്സ്, ടാറ്റ കോഫി, ടിവിഎസ് മോട്ടോര്‍ കമ്പനി, യുണൈറ്റഡ് സ്പിരിറ്റ്സ് എന്നിവ ജനുവരി 24ന് ത്രൈമാസ വരുമാനത്തിന് മുന്നോടിയായി ശ്രദ്ധ കേന്ദ്രീകരിക്കും.

X
Top