ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹ്രസ്വകാല നേട്ടത്തിന് സാധ്യത

കൊച്ചി: മൂന്നുദിവസത്തെ തിരുത്തലിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 847 പോയിന്റ് ഉയര്‍ന്ന് 60747 ലെവലിലും നിഫ്റ്റി50 242 പോയിന്റുയര്‍ന്ന് 18,101 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ഹയര്‍ഹൈ ഹയര്‍ലോ ഫോര്‍മേഷനില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടു.

തുടര്‍ന്നുള്ള സെഷനുകളിലെ അപ് മൂവിനുമാത്രമേ ബുള്ളിഷ് ട്രെന്‍ഡ് സ്ഥിരീകരിക്കാനാകൂ, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. 18,2050-18,300 റെസിസ്റ്റന്‍സ് നിഫ്റ്റി ലക്ഷ്യം വയ്ക്കുമെന്നാണ് കരുതേണ്ടത്. 18,000ത്തിലായിരിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,981-17,933-17,854
റെസിസ്റ്റന്‍സ്: 18,138-18,186 – 18,265.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,293-42,168-41,965
റെസിസ്റ്റന്‍സ്: 42,698-42,823-43,026

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
അബട്ട് ഇന്ത്യ
ഒഎഫ്എസ്എസ്
ഇന്‍ഫോസിസ്
പിഐഇന്‍ഡസ്ട്രീസ്
ബാറ്റ ഇന്ത്യ
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ബാങ്ക്
എസ്ബിഐ കാര്‍ഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബില്‍കെയര്‍: രേഖ ജുന്‍ജുന്‍വാല 1.35 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. 41.78 രൂപ നിരക്കിലായിരുന്നു ഇടപാട്.

ഗീകെയ് വയേഴ്‌സ് ലിമിറ്റഡ്: കിഫ്‌സ് എന്റര്‍പ്രൈസ് 65942 ഓഹരികള്‍ 87.8 രൂപ നിരക്കില്‍ വാങ്ങി.

എംപി ടുഡേ മീഡിയ ലിമിറ്റഡ്: 30000 ഓഹരികള്‍ 58.44 രൂപ നിരക്കില്‍ അനന്ദ് അഗര്‍വാള്‍ വാങ്ങി

എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ്: ബ്ലൂഡയമണ്ട് പ്ലാറ്റോവെയര്‍ പ്രൈവറ്റ് ലിമിറ്റഡ് 683722 ഓഹരികള്‍ 29.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിന്നി ഓവര്‍സീസ് ലിമിറ്റഡ്: യൂറോപല്‌സ് വണ്‍ റിയാലിറ്റി 51021 ഓഹരികള്‍ 178.04 രൂപ നിരക്കില്‍ വാങ്ങി.

സെന്‍സാര്‍ ടെക്‌നോളജീസ് : സ്‌കൗട്ട്ബിറ്റ് 4400000 ഓഹരികള്‍ 208.34 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബോംബെ ബുംറ ട്രേഡിംഗ് കോര്‍പറേഷന്‍ : മാക്രോഫില്‍ ഇന്‍വെസ്റ്റമെന്റ്‌സ് ലിമിറ്റഡ് 4400000 ഓഹരികള്‍ 954.5 രൂപ നിരക്കില്‍ വാങ്ങി. ബോംബെ ഡയിംഗ് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ജനുവരി 10 ന് മൂന്നാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്ന കമ്പനികള്‍

അഥര്‍വ് എന്റര്‍പ്രൈസസ്, എക്‌സല്‍ റിയല്‍റ്റി എന്‍ ഇന്‍ഫ്ര, ഗാല ഗ്ലോബല്‍ പ്രോഡക്ട്സ്, ജിഐ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്, മാര്‍സണ്‍സ്, ക്വസ്റ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, വിസാഗര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ജനുവരി 10 ന് ത്രൈമാസ ഫലം പ്രഖ്യാപിക്കും.

X
Top