ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവ്, ഇന്‍ട്രാഡേ തിരുത്തലിന് സാധ്യത

മുംബൈ: വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 13.54 പോയിന്റ് ഉയര്‍ന്ന് 59847 ലെവലിലും നിഫ്റ്റി50 25 പോയിന്റുയര്‍ന്ന് 17624 ന് മുകളിലും തിങ്കളാഴ്ച ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ അപ്പര്‍ ഷാഡോവോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ വില്‍പന സമ്മര്‍ദ്ദത്തെ കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.

ചെറിയ തിരുത്തലിനുള്ള സാധ്യതയാണ് ഇന്‍ട്രാഡേയില്‍ ഷെട്ടി നിരീക്ഷിക്കുന്നത്. അതേസമയം ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,602-17,579-17,543.
റെസിസ്റ്റന്‍സ്: 17,675- 17,698 – 17,735.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,743- 40,646- 40,488.
റെസിസ്റ്റന്‍സ്: 41,058-41,156-41,313.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
എസ്ആര്‍എഫ്
ബോഷ്
ബാറ്റ
അബോട്ട്
ഡാബര്‍
സിറ്റി യൂണിയന്‍ ബാങ്ക്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എസ്ബിഐ കാര്‍ഡ്
പിഡിലൈറ്റ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അനലോണ്‍ ടെക്‌നോളജി: പങ്കജ് ബാബൂലാല്‍ വോറ 54000 ഓഹരികള്‍ 178.78 രൂപ നിരക്കില്‍ വാങ്ങിയപ്പോള്‍ എലാറ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 32400 ഓഹരികള്‍ 180.34 രൂപ നിരക്കില്‍ വില്‍പന നടത്തി.

എസ്ഇപിസി ലിമിറ്റഡ്: ബാങ്ക് ഓഫ് മഹാരാഷ്ട്ര 420693 ഓഹരികള്‍ 0.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top