രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആവേഗത്തിന്റെ അഭാവം പ്രകടമെന്ന് വിലയിരുത്തല്‍

കൊച്ചി: രണ്ട് ദിവസത്തെ നഷ്ടങ്ങള്‍ തിരുത്തി തിങ്കളാഴ്ച വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 468 പോയിന്റ് ഉയര്‍ന്ന് 61,806 ലെവലിലും നിഫ്റ്റി50 151 പോയിന്റുയര്‍ന്ന് 18420 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

അതേസമയം നിഫ്റ്റിക്ക് അതിന്റെ ഉയര്‍ന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ലോവര്‍ ടോപ്പ് ലോവര്‍ ബോട്ടം ഫോര്‍മേഷന്‍ നിലനിര്‍ത്തി, ജിഇപിഎല്‍ ക്യാപിറ്റലിലെ എവിപി – ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്യാനന്‍ സാവന്ത് നിരീക്ഷിക്കുന്നു. ആവേഗത്തിന്റെ അഭാവം പ്രകടിപ്പിച്ച് ആര്‍എസ്‌ഐ 50 ന് ചുറ്റുമാണ്.

തൊട്ടടുത്ത പ്രതിരോധ നിലകള്‍ 18,542 (20-ദിന എസ്എംഎ) ലും 18,670 (നിര്‍ണ്ണായക പ്രതിരോധം) ലും ആയിരിക്കും. 18,320 (നിര്‍ണ്ണായക സപ്പോര്‍ട്ട്), തുടര്‍ന്ന് 18,244 (ദിവസത്തെ ഏറ്റവും താഴ്ന്നത്) ആയിരിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,പ്രതിരോധ മേഖലകള്‍
നിഫ്റ്റി50

റെസിസ്റ്റന്‍സ്: 18294-18250-18178
സപ്പോര്‍ട്ട്:18437-18481-18553.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43195-43114-42984
റെസിസ്റ്റന്‍സ്:43455-43536-43666

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് പവര്‍
എച്ച്‌സിഎല്‍
ടിസിഎസ്
രാംകോ സിമന്റ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
കോടക് ബാങ്ക്
ചോലാ ഫിന്‍
എച്ച്ഡിഎഫ്‌സി
മതര്‍സണ്‍

പ്രധാന ഇടപാടുകള്‍
ഡെക്കാന്‍ സിമന്റ്‌സ് ലിമിറ്റഡ്: ബംഗാര്‍ രാജു മന്തേന 247000 ഓഹരികള്‍ 515.2 രൂപ നിരക്കില്‍ വാങ്ങി. ഡിസിഎല്‍ ഡെവലപ്പേഴ്‌സ് 247000 ഓഹരികള്‍ 515.2 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജെയ് ബാലാജി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: സന്തോഷ് ഇന്‍ഡസ്ട്രീസ് 3886734 ഓഹരികള്‍ 52 രൂപ നിരക്കില്‍ വാങ്ങി. പ്രഗ്യ മെര്‍ക്കന്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് 2176813 ഓഹരികള്‍ 52 രൂപ നിരക്കില്‍ വാങ്ങി.ക്ലൈയ്ന്റ് റോഷില്‍ ലിമിറ്റഡ് 3886734 ഓഹരികള്‍ സമാന വിലയില്‍ വില്‍പന നടത്തി. സിവിസിഐജിപി2 എംപ്ലോയീ റോഷില്‍ ലിമിറ്റഡ് 2176813 ഓഹരികള്‍ 52 രൂപ നിരക്കില്‍ വില്‍പന നടത്തി.

സില്‍ഗോ റീട്ടെയ്ല്‍ ലിമിറ്റഡ്: നഹര്‍ ഷിതല്‍ സുഖ് രാജ് 100000 ഓഹരികള്‍ 26.87 രൂപ നിരക്കില്‍ വാങ്ങി.

ഉജ്ര ഗ്ലോബല്‍ ലിമിറ്റഡ്: 2862814 ഓഹരികള്‍ 11.83 രൂപ നിരക്കില്‍ നന്ദവന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് വില്‍പന നടത്തി.

X
Top