ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ബുള്ളുകള്‍ തിരിച്ചുവരുന്നു

കൊച്ചി: നാല് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 721 പോയിന്റ് ഉയര്‍ന്ന് 60,566 ലെവലിലും നിഫ്റ്റി50 208 പോയിന്റുയര്‍ന്ന് 18,015 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ ഉയര്‍ന്നുവന്നു.

ബുള്ളുകള്‍ കളം വാഴുന്നതിന്റെ സൂചനയാണിതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18,100-18150 ന് മുകളില്‍ സ്ഥിരത കൈവരിക്കുന്ന പക്ഷം പോസിറ്റീവ് ട്രെന്‍ഡ് സ്ഥിരീകരിക്കാനാകും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,839- 17,766 & 17,648
റെസിസ്റ്റന്‍സ്: 18,076-18,149 – 18,267.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,861- 41,560 – 41,072
റെസിസ്റ്റന്‍സ്: 42,836- 43,137 -43,625.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് ഫാര്‍മ
കോടക് ബാങ്ക്
എസ്ബിഐ ലൈഫ്
ഇന്‍ഫോസിസ്
എച്ച്‌സിഎല്‍ ടെക്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറ്#സ്
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
ഡാബര്‍
വേള്‍പൂള്‍

പ്രധാന ബള്‍ക്ക് ഇടപാടുകള്‍
വെരിറ്റാസ്: സ്വാന്‍ എനര്‍ജി 11.1 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി സ്വന്തമാക്കി. പ്രമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിദിവാനിയയാണ് വില്‍പന നടത്തിയത്. 179.55 രൂപ നിരക്കിലായിരുന്നു ഇടപാട്.

അബ്‌നാസ് ഹോള്‍ഡിംഗ്‌സ്: മാവന്‍ ഇന്ത്യ ഫണ്ട് 2.79 ലക്ഷം അഥവാ 0.55 ശതമാനം ഓഹരികള്‍ വാങ്ങി. 202.14 രൂപ നിരക്കില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടായിരുന്നു.

X
Top