കൊച്ചി: ബാങ്കിംഗ്, സാങ്കേതിക മേഖല കരുത്തില്‍ വിപണി ഇന്നലെ തിരിച്ചുകയറി. സെന്‍സെക്‌സ് 170 പോയിന്റ് ഉയര്‍ന്ന് 59500 ലെവലിലും നിഫ്റ്റി50 45 പോയിന്റുയര്‍ന്ന് 17649 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ അപ്പര്‍,ലോവര്‍ ഷാഡോയുള്ള ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
200 ദിന എക്‌സ്‌പൊണന്‍ഷ്യന്‍ മൂവിംഗ് ആവറേജായ 17550 ന് മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്തു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. 17800 ന് മുകളിലെ ട്രേഡ് തിരിച്ചുകയറ്റം ഉറപ്പാക്കും. അതുവരെ കനത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,472-17,400-17,284.
റെസിസ്റ്റന്‍സ്: 17,704- 17,776 – 17,892.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,676-39,352-38,829
റെസിസ്റ്റന്‍സ്: 40,722- 41,045-41,569.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ശ്രീരാം ഫിന്‍
പിഐ ഇന്‍ഡസ്ട്രീസ്
എംഎഫ്എസ്എല്‍
അപ്പോളോ ഹോസ്പിറ്റല്‍സ്
എച്ച്‌സിഎല്‍ ടെക്ക്
ബാലകൃഷ്ണ ഇന്ത്യ
മാരുതി
റിലയന്‍സ്
ഇപ്കാ ലാബ്
കോടക് ബാങ്ക്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അതല്‍ റിയല്‍ടെക്ക് ലിമിറ്റഡ്: എംവി ട്രേഡിംഗ് കമ്പനി 110400 ഓഹരികള്‍ 78.26 രൂപ നിരക്കില്‍ വില്‍പന നടത്തി. സൗരഭ് പി ഗാന്ധി 105600 ഓഹരികള്‍ 78.25 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഗോധ കാബ്‌കോണ്‍ ഇന്‍സുലേറ്റ് ലിമിറ്റഡ്: മധു ദേവി ഗോദ 226307 ഓഹരികള്‍ 1.64 രൂപ നിരക്കില്‍ വില്‍പന നടത്തി.
റിച ഇന്‍ഫോ സിസ്റ്റംസ്: നികിത ബെന്‍ രജനീകാന്ത് ആചാര്യ 25000 ഓഹരികള്‍ 108 രൂപ നിരക്കില്‍ വില്‍പന നടത്തി.
സിയാന്‍ ഹെല്‍ത്ത്‌കെയര്‍: 302000 ഓഹരികള്‍ ഇന്ത്യ ക്രെഡിറ്റ് റിസ്‌ക്ക് മാനേജ്‌മെന്റ് 23.83 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജനുവരി 31 മൂന്നാം പാദ ഫലങ്ങള്‍
കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, എസിസി, ബിഎഎസ്എഫ് ഇന്ത്യ, ബ്ലൂ സ്റ്റാര്‍, എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ്, ഗോദ്റെജ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഇന്ത്യന്‍ ഹോട്ടലുകള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍, കെഇസി ഇന്റര്‍നാഷണല്‍, കെപിഐടി ടെക്നോളജീസ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എംഒഐഎല്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്പന്ദന സ്ഫൂര്‍ട്ടി ഫിനാന്‍ഷ്യല്‍, സ്റ്റാര്‍ ഹെല്‍ത്ത്, ടിടികെ പ്രസ്റ്റീജ്