ന്യൂഡല്‍ഹി: കരടികളുടെ പിടിയിലമര്‍ന്ന ദലാല്‍ സ്ട്രീറ്റ് തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലായി. മാര്‍ച്ച് 13 ന് സെന്‍സെക്‌സ് 58238 ലെവലിലും നിഫ്റ്റി 50 17,154 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം 1.52 ശതമാനവും 1.5 ശതമാനവും നഷ്ടപ്പെടുത്തി.
അടുത്ത സപ്പോര്‍ട്ട് 17000-16900 ലായിരിക്കുമെന്ന് കോടക് സെക്യൂരിറ്റീസ് ഇക്വിറ്റീസ് ഗവേഷണം തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. 17250-17450 ലായിരിക്കും നിഫ്റ്റി പ്രതിരോധം തീര്‍ക്കുക. ട്രെന്‍ഡ് നെഗറ്റീവാണെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,107-17,008-16,849.
റെസിസ്റ്റന്‍സ്: 17,425-17,523 -17,682.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,431- 39,140-38,668.
റെസിസ്റ്റന്‍സ്: 40,375- 40,667-41,139.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍
ആസ്ട്രല്‍
മക്‌ഡോവല്‍
ബെര്‍ജര്‍ പെയിന്റ്
ബ്രിട്ടാനിയ
മാരിക്കോ
മാരുതി
പവര്‍ഗ്രിഡ്
എംഎഫ്എസ്എല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്: പ്രമോട്ടര്‍ എന്റിറ്റിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയിലെ 2.29 കോടി ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വിറ്റു.ഒരു ഷെയറൊന്നിന് ശരാശരി 357.39 രൂപ നിരക്കിലായിരുന്നു ഇടപാട്. 64.53 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ സൊസൈറ്റി ജനറല്‍ 357 രൂപയ്ക്ക് സ്വന്തമാക്കി. .
മഹീന്ദ്ര ലോജിസ്റ്റിക്സ്: ഫസ്റ്റ് സെന്റിയര്‍ ഇന്‍വെസ്റ്റേഴ്സ് ഐസിവിസി-എസ്ഐ ഏഷ്യാ പസഫിക് സസ്‌റ്റൈനബിലിറ്റി ഫണ്ട് 6.46 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ശരാശരി 366.23 രൂപയ്ക്കും 6.04 ലക്ഷം ഓഹരികള്‍ ശരാശരി 366.11 രൂപയ്ക്കും വിറ്റു.
സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍ ഫോര്‍ജിംഗ്‌സ്: സിംഗപ്പൂര്‍ VII ടോപ്കോ III 11.99 കോടി ഇക്വിറ്റി ഷെയറുകള്‍ ശരാശരി 410.04 രൂപയ്ക്ക് വിറ്റ് സോന കോംസ്റ്റാറില്‍ നിന്ന് പുറത്തുകടന്നു. എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, സൊസൈറ്റി ജനറല്‍, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫിഡിലിറ്റി സീരീസ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഫണ്ട്, ഫിഡിലിറ്റി ഏഷ്യന്‍ വാല്യൂസ് പിഎല്‍സി, സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി എന്നിവ സിംഗപ്പൂര്‍ കമ്പനിയുടെ 6.5 കോടി ഓഹരികള്‍ വാങ്ങി. ശരാശരി 410 രൂപ നിരക്കിലായിരുന്നു ഇടപാട്.