ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സാങ്കേതികമായി വിപണി താഴ്ചയില്‍

കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ജൂണ്‍ 19 ന് വിപണി തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 216 പോയിന്റ് താഴ്ന്ന് 63168 ലെവലിലും നിഫ്റ്റി 71 പോയിന്റ് താഴ്ന്ന് 18756 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡാര്‍ക്ക് ക്ലൗഡ് കവര്‍, ഇടിവ് തുടരുമെന്നതിന്റെ സൂചനയാണ്, ഇന്‍ക്രെഡ് ഇക്വിറ്റീസ്, വിപി ഗൗരവ് ബിസ്സ പറയുന്നു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,723- 18,685- 18,623
റെസിസ്റ്റന്‍സ്: 18,847-18,886 -18,948.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,519- 43,392- 43,186
റെസിസ്റ്റന്‍സ്: 43,931- 44,058 – 44,264.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍കെം
എച്ച്ഡിഎഫ്‌സി
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
കോള്‍ ഇന്ത്യ
മാരുതി
മഹീന്ദ്ര ആന്റ് മഹീന്ദ്ര
എന്‍എംഡിസി
ബ്രിട്ടാനിയ
ഇന്‍ഫോസിസ്
പവര്‍ഗ്രിഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: അന്താര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് ലിമിറ്റഡ് 867105 ഓഹരികള്‍ 11.49 നിരക്കില്‍ വില്‍പന നടത്തി.

ക്ഷിതിജ് പോളിലൈന്‍: സെനാബ് അയൂബ് യാക്കൂബലി 281330 ഓഹരികള്‍ 8.7 രൂപ നിരക്കില്‍ വില്‍പ നടത്തി.

സ്‌ക്കിപ്പര്‍ ലിമിറ്റഡ്: സന്തോഷ് ഇന്‍ഡസ്ട്രീസ് 1000000 ഓഹരികള്‍ 168.55 രൂപ നിരക്കില്‍ വില്‍പന നടത്തി.

സുപ്രീം എഞ്ചിനീയറിംഗ് : ലാ റിച്ചസ്സെ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1500000 ഓഹരികള്‍ 0.55 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിസ റീട്ടെയില്‍ ആന്റ് ഓവര്‍സീസ് ലിമിറ്റഡ്: ആരാധന കുമാരി 32000 ഓഹരികള്‍ 7.75 രൂപ നിരക്കില്‍ വാങ്ങി.

ആമി ഓര്‍ഗാനിക്‌സ് : ഗിരീഷ്‌കുമാര്‍ ലിംബാബായി ചോവാതിയ 360000 ഓഹരികള്‍ 1265 രൂപ നിരക്കില്‍ വില്‍പന നടത്തി.

ശ്രീരാം ഫിനാന്‍സ് ലിമിറ്റഡ്: ടിപിജി ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 9918348 ഓഹരികള്‍ 1401 രൂപ നിരക്കില്‍ വില്‍പന നടത്തി.

ടെഗ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ്: നിഹാല്‍ ഫിസ്‌ക്കല്‍ സര്‍വീസ് 724950 ഓഹരികള്‍ 907 രൂപ നിരക്കില്‍ വില്‍പന നടത്തി. മെഹുല്‍ മൊഹങ്ക 2000000 ഓഹരികള്‍ 907.02 രൂപ നിരക്കില്‍ വില്‍പന നടത്തി. ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി 401421 ഓഹരികള്‍ 907.42 രൂപ നിരക്കില്‍ വാങ്ങി.

X
Top