മുംബൈ: പോസിറ്റീവ് ആഗോള സൂചകങ്ങള്‍ക്കിടയില്‍ വിപണി ഒമ്പത് ദിവസത്തെ വിജയ പരമ്പരയ്ക്ക് വിരാമമിട്ടു. ബിഎസ്ഇ സെന്‍സെക്സ് 520 പോയിന്റ് ഇടിഞ്ഞ് 59,911 ലും നിഫ്റ്റി 50 121 പോയിന്റ് ഇടിഞ്ഞ് 17,707 ലും ക്ലോസ് ചെയ്യുകയായിരുന്നു. ലാഭമെടുപ്പ് തുടരാന്‍ സാധ്യതയുണ്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു.
അതുകൊണ്ടുതന്നെ ഏകീകരണം പ്രതീക്ഷിക്കാം. 17550 ല്‍ നിഫ്റ്റി പിന്തുണ തേടുമ്പോള്‍ 17800 ലായിരിക്കും പ്രതിരോധം. 17550 ന് താഴെ സൂചിക 17400 ലേയ്ക്ക് വീഴും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,604,-17,536-17,426.
റെസിസ്റ്റന്‍സ്: 17,825- 17,893 – 18,004.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,914- 41,724-41,417
റെസിസ്റ്റന്‍സ്: 42,529-42,719 -43,026.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോടക് ബാങ്ക്
സീ
ലാര്‍സണ്‍ ആന്റ് ടൗബ്രോ
ക്രോംപ്റ്റണ്‍
എസ്ആര്‍എഫ്
എച്ച്ഡിഎഫ്‌സി
ആല്‍ക്കെ
ബജാജ് ഓട്ടോ
ഹണിവെല്‍ ഓട്ടോമേഷന്‍
കോള്‍ഗേറ്റ് പാമോലീവ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
സീ എന്റര്‍ടെയ്ന്‍മെന്റ്: സെഗാന്റി ഇന്ത്യ മൗറീഷ്യസ് 9019998 ഓഹരികള്‍ 204.5 രൂപ നിരക്കില്‍ വാങ്ങി. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ 11019999 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ 48115000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാക്ക്‌സ് സിംഗപ്പൂര്‍ 6420000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഒഎഫ്‌ഐ ഗ്ലോബല്‍ ചൈന ഫണ്ട് 49112015 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
360 വണ്‍ വാം: എഫ്‌ഐഎച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 4996229 ഓഹരികള്‍ 420.03 രൂപ നിരക്കില്‍ വില്‍പന നടത്തി.
ക്യൂബക്‌സ് ട്യൂബിംഗ്‌സ് : 99850 ഓഹരികള്‍ 38.12 രൂപ നിരക്കില്‍ വാങ്ങി.
ഇന്‍ഫിനിയം ഫാര്‍മകെം: മള്‍ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് സ്റ്റോക്ക് അഡൈ്വസേഴ്‌സ് 50000 ഓഹരികള്‍ 141.5 രൂപ നിരക്കില്‍ വാങ്ങഇ