ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സാങ്കേതികമായി നിഫ്റ്റി ചാഞ്ചാട്ടത്തില്‍, ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവ്

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച 5 മാസത്തെ ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 318 പോയിന്റ് ഉയര്‍ന്ന് 62346 ലെവലിലും നിഫ്റ്റി50 84 പോയിന്റുയര്‍ന്ന് 18399 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട അപ്പര്‍ ലോവര്‍ ഷാഡോവോട് കൂടിയ പോസിറ്റീവ് കാന്‍ഡില്‍ ചാഞ്ചാട്ടത്തെ കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറഞ്ഞു.

അതേസമയം ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,317- 18,276- 18,211.
റെസിസ്റ്റന്‍സ്: 18,447 – 18,488 -18,553.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,778-43,664 -43,478
റെസിസ്റ്റന്‍സ്: 44,149 -44,263 – 44,449.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
നെസ്ലെ ഇന്ത്യ
ഭാരത് ഫോര്‍ജ്
എം&എംഫിന്‍
പവര്‍ഗ്രിഡ്
എസ്ബിഐ ലൈഫ്
എം&എം
യുപിഎല്‍
ശ്രീരാം ഫിന്‍
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി ഇന്ത്യ: നോര്‍ജസ് ബാങ്ക് ഗവണ്‍മെന്റ് പെന്‍ഷന്‍ഫണ്ട് ഗ്ലോബലിന് വേണ്ടി 21 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. 700 രൂപ നിരക്കിലാചിരുന്നു ഇടപാട്. സൊസൈറ്റെ ജനറലെ 7.1 ലക്ഷം ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഓറഞ്ച് ക്ലോവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ബിവി 18.85 ലക്ഷം ഓഹരികള്‍ ശരാശരി 700 രൂപ നിരക്കില്‍ വിറ്റു, ഈഥര്‍ മൗറീഷ്യസ് 11.31 ലക്ഷം ഓഹരികള്‍ 700 രൂപ നിരക്കില്‍ വിറ്റു. ട്രൂ നോര്‍ത്ത് ഫണ്ട് വി എല്‍ എല്‍ പി 16.97 ലക്ഷം ഓഹരികള്‍ 700.97 രൂപ നിരക്കില്‍ വിറ്റു.

ന്യൂലാന്‍ഡ് ലബോറട്ടറീസ്: ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് 70,897 ഓഹരികള്‍ ശരാശരി 2,898.38 രൂപ നിരക്കില്‍ വാങ്ങി.

സാക്‌സോഫ്റ്റ്: പ്രീമിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനിയിലെ 5.65 ലക്ഷം ഓഹരികള്‍ ശരാശരി 200.92 രൂപയ്ക്ക് വിറ്റു.

മെയ് 16 ന് നാലാംപാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
എയര്‍ടെല്‍,ഗ്രാന്യൂള്‍സ്,ബാങ്ക് ഓഫ് ബറോഡ്,ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍,ജിന്‍ഡാല്‍ സ്റ്റീല്‍,ആമ്പര്‍ എന്റര്‍പ്രൈസസ്,എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

X
Top