കൊച്ചി: വിപണി ചൊവ്വാഴ്ചയും തിരുത്തി. സെന്‍സെക്‌സ് 221 പോയിന്റ് താഴ്ന്ന് 60,286 ലെവലിലും നിഫ്റ്റി50 43 പോയിന്റ് താഴ്ന്ന് 17,722 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ലോവര്‍ ഹൈ, ലോവര്‍ ലോ ഫോര്‍മേഷനില്‍ ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
17400-18000 ലെവലില്‍ കണ്‍സോളിഡേഷന്‍ തുടരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ ഡെറിവേറ്റീവ് അനലിസ്റ്റ് സുഭാഷ് ഗംഗാദരന്‍ പറയുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,668- 17,630-17,570.
റെസിസ്റ്റന്‍സ്: 17,789- 17,826 – 17,887.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,201- 41,075- 40,870.
റെസിസ്റ്റന്‍സ്: 41,610-41,737- 41,941.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പെയ്ജ് ഇന്ത്യ
കോടക് ബാങ്ക്
എസ്ബിഐ ലൈഫ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി ലൈഫ്
സൈന്‍ജിന്‍
കോള്‍ഗേറ്റ് പാമോലീവ്
ഇന്‍ഫോസിസ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അഹിംസ ഇന്‍ഡസ്ട്രീസ്: ദിനേശ്കുമാര്‍ ചന്ദുഭായി സപാഡിയ 36000 ഓഹരികള്‍ 11..85 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജാഷ് എഞ്ചിനീയറിംഗ്: ബെല്‍വെതര്‍ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 76571 ഓഹരികള്‍ 858.71 രൂപ നിരക്കില്‍ വാങ്ങി. പട്ടേല്‍ പ്രതീക് 82000 ഓഹരികള്‍ 858 രൂപ നിരക്കില്‍ വില്‍പന നടത്തി.
മോഹിനി ഹെല്‍ത്ത്: മോഹിനി എംപ്ലോയി വെല്‍ഫെയര്‍ ട്രസ്റ്റ് 156000 ഓഹരികള്‍ 47.82 രൂപ നിരക്കില്‍ വാങ്ങി.
ടിവ ടുഡേ നെറ്റ് വര്‍ക്ക്: സീത കുമാരി 303568 ഓഹരികള്‍ 303.73 നിരക്കില്‍ വില്‍പന നടത്തി.
ഫെബ്രുവരി 8 മൂന്നാംപാദ പ്രവര്‍ത്തന പാദഫലങ്ങള്‍
ശ്രീ സിമന്റ്, അദാനി പവര്‍, അദാനി വില്‍മര്‍, കമ്മിന്‍സ് ഇന്ത്യ, എസ്‌കോര്‍ട്ട്‌സ് കുബോട്ട, ഡ്രീംഫോക്‌സ് സര്‍വീസസ്, എന്‍ഡ്യൂറന്‍സ് ടെക്‌നോളജീസ്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗതിI, ഗുജറാത്ത് പിപാവാവ് പോര്‍ട്ട്, ഗ്രാഫൈറ്റ് ഇന്ത്യ, എച്ച്ജി ഇന്‍ഫ്രാ എഞ്ചിനീയറിംഗ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ, ഐ.ടി.ഡി.സി.ഡി.സി. മിന്‍ഡ കോര്‍പ്പറേഷന്‍, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, നാരായണ ഹൃദയാലയ, ഒബ്റോയ് റിയല്‍റ്റി, പിരമല്‍ എന്റര്‍പ്രൈസസ്, സ്പെഷ്യാലിറ്റി റെസ്റ്റോറന്റുകള്‍, സിംഫണി, ട്രാക്ക്എന്‍ ടെക്നോളജീസ്, ട്രെന്റ്, വിന്‍ഡ്ലാസ് ബയോടെക്