മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ചൊവ്വാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 50 പോയിന്റ് ഉയര്‍ന്ന് 59,550 ലെവലിലും നിഫ്റ്റി50 13 പോയിന്റ് ഉയര്‍ന്ന് 17,662 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ താഴെ ദീര്‍ഘ സ്റ്റിക്കോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജായ 17550 ലാണ് നിഫ്റ്റി പിന്തുണ തേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പോസിറ്റീവ് മൊമന്റമാണ് നിലവിലുള്ളത്. 17800 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം ബുള്ളിഷ് ട്രെന്‍ഡ് സ്ഥിരീകരിക്കാം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് , നാഗരാജ് ഷെട്ടി വിലയിരുത്തുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,569- 17,523-17,447
റെസിസ്റ്റ്ന്‍സ്: 17,721- 17,768 – 17,843.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,299-40,147-39,901.
റെസിസ്റ്റ്ന്‍സ്:40,791-40,943-41,189.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സിജിന്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
നെസ്ലെ ഇന്ത്യ
എച്ച്ഡിഎഫ്‌സി
എസ്ബിഐ ലൈഫ്
ഏഷ്യന്‍ പെയിന്റ്
ആല്‍ക്കെം
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
കോടക് ബാങ്ക്
ഭാരതി എയര്‍ടെല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
ജക്കാരിയ ഫാബ്രിക്ക്: ദീപ്‌സിന്‍ഹ് രഞ്ജിത്സിന്‍ഹ് സോളങ്ക് 90400 ഓഹരികള്‍ 61 രൂപ നിരക്കില്‍ വാങ്ങി. എസ്‌ക്കോര്‍പ്പ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് 44000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി. എസ്‌കെ ഗ്രോത്ത് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് 46400 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
മഹാലക്ഷ്മി റബ്‌ടെക്ക് ലിമിറ്റഡ്: നീരജ് രജ്‌നീകാന്ത് ഷാ 56492 ഓഹരികള്‍ 256.27 രൂപ നിരക്കില്‍ വാങ്ങി.
ഉമ കണ്‍വേര്‍ട്ടര്‍ ലിമിറ്റഡ്: ജയസുഖ്ഭായി താതാഗര്‍ 156000 ഓഹരികള്‍ 36.12 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഇന്‍ഫ്‌ലെയിം അപ്പലയന്‍സസ്: ബ്ലൂ ലോട്ടസ് കാപിറ്റല്‍ മള്‍ട്ടിബാഗര്‍ ഫണ്ട് 42000 ഓഹരികള്‍ 463.63 രൂപ നിരക്കില്‍ വാങ്ങി.
മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അശോക് ലെയ്ലാന്‍ഡ്, അജന്ത ഫാര്‍മ, അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗില്ലറ്റ് ഇന്ത്യ, ഐഡിഎഫ്സി, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, കായ, മഹീന്ദ്ര ലോജിസ്റ്റിക്സ്, രാംകോ സിസ്റ്റംസ്, റെയ്മണ്ട്, റെഡിംഗ്ടണ്‍, ആര്‍പിജി ലൈഫ് സയന്‍സസ്, സുന്ദ്രം ഫാസ്റ്റനേഴ്സ്, ടാറ്റ കമ്പനി മാനേജ്മെന്റ്, ടിഎംകെന്‍ ഇന്ത്യ കെമിക്കല്‍സ്, യുടിഐ വേള്‍പൂള്‍ ഓഫ് ഇന്ത്യയും സുവാരി അഗ്രോ കെമിക്കല്‍