കൊച്ചി: രണ്ട് ദിവസത്തെ തിരുത്തലിന് ശേഷം ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 600 പോയിന്റ് ഉയര്‍ന്ന് 61032 ലെവലിലും നിഫ്റ്റി50 159 പോയിന്റുയര്‍ന്ന് 17930 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഹയര്‍ ഹൈ ഹയര്‍ ലോ ഫോര്‍മേഷനില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
നിഫ്റ്റി നിലവില്‍ 17950-18,000 റെസിസ്റ്റന്‍സിലാണുള്ളത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. അതിന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം 18250 ലക്ഷ്യം വയ്ക്കും. അതേസമയം ഹ്രസ്വകാലത്തില്‍ കണ്‍സോളിഡേഷനുള്ള സാധ്യതയും കാണുന്നുണ്ട്.
17750 ആയിരിക്കും സപ്പോര്‍ട്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,836 – 17,799 – 17,740.
റെസിസ്റ്റന്‍സ്: 17,954-17,990-18,049.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,321 – 41,198 – 40,999.
റെസിസ്റ്റന്‍സ്: 41,720-41,843-42,043.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് ഫാര്‍മ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പെട്രോനെറ്റ്
ബ്രിട്ടാനിയ
ഭാരതി എയര്‍ടെല്‍
എച്ച്‌സിഎല്‍
സൈജിന്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ഇന്‍ഫോസിസ്
എല്‍ടി
പ്രധാന ബള്‍ക്ക് ഡീലുകള്‍
ദി ഫീനിക്‌സ് മില്‍സ്: നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മദര്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 24.89 ലക്ഷം ഓഹരികള്‍ വാങ്ങി. ഓഹരിയൊന്നിന് ശരാശരി 1,310 രൂപ നിരക്കിലായിരുന്നു ഇടപാട്. മൊത്തം തുക 329.09 കോടി രൂപ.
സഫാരി ഇന്‍ഡസ്ട്രീസ് (ഇന്ത്യ): എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് 2.5 ലക്ഷം ഓഹരികള്‍ ശരാശരി 1,860 രൂപ നിരക്കില്‍ വാങ്ങി.ം ഇന്‍വെസ്റ്റ്കോര്‍പ്പ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് II 4.5 ലക്ഷം ഓഹരികള്‍ 1,861.44 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഗണേഷ് ബെന്‍സോപ്ലാസ്റ്റ് ലിമിറ്റഡ്: മലബാര്‍ ഇന്ത്യ ഫണ്ട് 1767341 ഓഹരികള്‍ 149.69 രൂപ നിരക്കില്‍ വാങ്ങി.
സിന്‍ടെക്‌സ് പ്ലാസ്റ്റിക്‌സ് ടെക്: കോളോണ്‍ ഇ്ന്‍വസെറ്റ്‌മെന്റ്‌സ് 3924430 ഓഹരികള്‍ 3.48 രൂപ നിരക്കില്‍ വില്‍പന നടത്തി.
സോമ ടെക്‌സ്‌റ്റൈല്‍സ്: സര്‍വോപാരി ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 301770 ഓഹരികള്‍ 301770 ഓഹരികള്‍ 13.79 രൂപ നിരക്കില്‍ വാങ്ങി.
എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ്: ശ്രീവല്ലഭ് പിടി വെഞ്ച്വേഴ്‌സ് ലിമിറ്റഡ് 825092 ഓഹരികള്‍ 29.26 രൂപ നിരക്കില്‍ വില്‍പന നടത്തി.
മൂന്നാം പാദ പ്രവര്‍ത്തനഫലം
ജെബിഎഫ് ഇന്‍ഡസ്ട്രീസ്, ക്രേസി ഇന്‍ഫോടെക്, വെലോക്‌സ് ഇന്‍ഡസ്ട്രീസ്, വിഷന്‍ സിനിമാസ്, വാന്റേജ് നോളജ് അക്കാദമി