മുംബൈ: ഏഴ് ദിവസം നീണ്ട കണ്‍സോളിഡേഷനുശേഷം വിപണി കനത്ത ഇടിവ് നേരിട്ടു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് കാന്‍ഡില്‍ സ്റ്റിക്ക് കുത്തനെയുള്ള നെഗറ്റീവ് റിവേഴ്‌സലിനെ സൂചിപ്പിക്കുന്നു. നിഫ്റ്റി, 19500 ലെവലിന് താഴെയ്ക്ക് പതിക്കാനുള്ള സാധ്യതയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി കാണുന്നത്.
ഹ്രസ്വകാല പ്രവണത ദുര്‍ബലമാണെന്ന് അദ്ദേഹം പറയുന്നു. അഥവാ ഉയരുന്ന പക്ഷം 19600-19700 ല്‍ സൂചിക പ്രതിരോധം തീര്‍ക്കും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,446- 19,385-19,288
റെസിസ്റ്റന്‍സ്:19,640 -19,700 -19,797.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,779-44,618-44,357
റെസിസ്റ്റന്‍സ്: 45,302-45,463-45,725.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
ഗോദ്‌റേജ് സിപി
എച്ച്‌സിഎല്‍ ടെക്ക്
അപ്പോളോ ഹോസ്പിറ്റല്‍സ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ടിസിഎസ്
ഡാബര്‍
സണ്‍ ഫാര്‍മ
എല്‍ടിഐ മൈന്‍ഡ്ട്രീ
ആല്‍ക്കെം
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡൈനാമിക് സര്‍വീസസ്: ദിലിപ് കേശ്രിമാല്‍ സങ്ക്‌ലേച്ച 84000 ഓഹരികള്‍ 45.3 രൂപ നിരക്കില്‍ വാങ്ങി.
റിലയന്‍സ് ഹോം ഫിനാന്‍സ്: റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ് 4300000 ഓഹരികള്‍ 3.11 രൂപ നിരക്കില്‍ വില്‍പന നടത്തി.
സാതിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: എസ്ഡിഎസ് കോട്ടണ്‍ പ്രൈവറ്റ് ലിമിറ്റ#് 510000 ഓഹരികള്‍ 113.79 രൂപ നിരക്കില്‍ വില്‍പന നടത്തി.
യൂണികെം ലാബ്‌സ്: ഇപ്ക ലാസ്ബ് 2350140 ഓഹരികള്‍ 402.25 രൂപ നിരക്കില്‍ വാങ്ങി.
കാംപസ് ആക്ടീവ് വെയര്‍: സൊസൈറ്റെ ജനറലെ 1714530 ഓഹരികള്‍ 295 രൂപ നിരക്കില്‍ വാങ്ങി. ഐസിഐസിഐ പ്രുഡന്‍ഷ്യല് 2500000 ഓഹരികള്‍ 295 രൂപ നിരക്കില്‍ വാങ്ങി.
കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്‌സ്,ബ്ലൂസ്റ്റാര്‍, സണ്‍ ഫാര്‍മ,ലുപിന്‍,ഡാബര്‍,അദാനി എന്റര്‍പ്രൈസസ്,സൊമാട്ടോ,എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്,അദാനി പവര്‍,കമ്മിന്‍സ്,ദീപക് നൈട്രേറ്റ് തുടങ്ങിയവ