ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹ്രസ്വകാലത്തില്‍ റേഞ്ച്ബൗണ്ട് ട്രേഡിംഗ്

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 37 പോയിന്റ് മാത്രം ഉയര്‍ന്ന് 60979 ലെവലിലും നിഫ്റ്റി 0.2 പോയിന്റ് താഴ്്ന്ന് 18118.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

ഹ്രസ്വകാലത്തില്‍,18200-18000 ലെവലില്‍ റേഞ്ച്ബൗണ്ട് (rangebound)ട്രേഡിംഗ് തുടരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഫെബ്രുവരി 1 ന് നടക്കുന്ന ബജറ്റിന് കാത്തിരിക്കുന്നതിനാലാണ് ഇത്.

പിവറ്റ് ചാര്‍ട്ട്‌ പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്:18,086-18,057-18,010.
റെസിസ്റ്റന്‍സ്:18,180- 18,208 – 18,255.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,632- 42,523-42,346
റെസിസ്റ്റന്‍സ്: 42,986-43,096-43,273.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ഒഎന്‍ജിസി
കോടക് ബാങ്ക്
ഐടിസി
സണ്‍ഫാര്‍മ
എച്ച്‌സിഎല്‍ ടെക്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
വോള്‍ട്ടാസ്
ഐസിഐസിഐ ബാങ്ക്
ഇന്‍ഫോസിസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്) ലിമിറ്റഡ്: എന്‍ഡീ സ്‌റ്റോക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1200000 ഓഹരികള്‍ 115 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജനറിക്ക് എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ ആ്ന്റ് പ്രൊജക്ട്‌സ് ലിമിറ്റഡ്: ശശാങ്ക് അശോക് സാവന്ത് 211300 ഓഹരികള്‍ 64.52 രൂപ നിരക്കില്‍ വാങ്ങി. താനോ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 300000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

കെബിസി ഗ്ലോബല്‍ ലിമിറ്റഡ്: രാമകൃഷ്ണ വര്‍മ പെന്‍മെട്‌സ് 3000000 ഓഹരികള്‍ 3.95 രൂപ നിരക്കില്‍ വാങ്ങി.

നോര്‍ത്ത് ഈസ്റ്റ് കാരി കോര്‍പ്പ് ലിമിറ്റഡ്: നാസിയോ മള്‍ട്ടി ട്രേഡേഴ്‌സ് 302453 ഓഹരികള്‍ 24.06 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഫലം ജനുവരി 25ന്

ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, അമരരാജാ ബാറ്ററികള്‍, അരവിന്ദ്, സീറ്റ്, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍, ഡിക്സണ്‍ ടെക്നോളജീസ്, ഡിഎല്‍എഫ്, എംബസി ഓഫീസ് പാര്‍ക്ക്സ് ആര്‍ഇഐടി, ഇക്വിറ്റാസ് ഹോള്‍ഡിംഗ്സ്, ഗോ ഫാഷന്‍, ഇന്ദ്രപ്രസ്ഥ ലാബ്സ്, ഇന്ത്യന്‍ ബാങ്ക്, ഒ ജ്യോതി ഗ്രീന്‍ടെക്, പതഞ്ജലി ഫുഡ്സ്, ടാറ്റ എല്‍ക്സി, ടീംലീസ് സര്‍വീസസ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, വിഐപി ഇന്‍ഡസ്ട്രീസ് എന്നിവ ത്രൈമാസ വരുമാനത്തിന് മുന്നോടിയായി ജനുവരി 25-ന് ശ്രദ്ധയാകര്‍ഷിക്കും.

X
Top