
കൊച്ചി: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടം വരുത്തി. ഇന്‍ട്രാഡേ നേട്ടങ്ങള്‍ തിരുത്തി ബിഎസ്ഇ സെന്‍സെക്‌സ് 57,107 ലെവലിലും നിഫ്റ്റി 17,007 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം 38 പോയിന്റും 9 പോയിന്റും നഷ്ടപ്പെടുത്തി.
പ്രതിദിന ചാര്‍ട്ടുകളില്‍ രൂപം കൊണ്ട നെഗറ്റീവ് കാന്‍ഡിലുകള്‍ ഹ്രസ്വകാല ശക്തിക്ഷയം വിളിച്ചോതുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 16,800 ലായിരിക്കും നിഫ്റ്റി പിന്തുണ തേടുക.
അവിടെ നിന്നും ഉയര്‍ച്ച നേടിയാല്‍ 17,150-17,200 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,908-16,808
റെസിസ്റ്റന്‍സ്: 17,142 -17,276
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,012-37,666
റെസിസ്റ്റന്‍സ്: 38,878- 39,397
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആബട്ട്
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി
ആക്‌സിസ് ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
ഭാരതി എയര്‍ടെല്‍
ആര്‍ഇസി ലിമിറ്റഡ്
സിറ്റി യൂണിയന്‍ ബാങ്ക്
ഡാബര്‍
ഇന്‍ഫോസിസ്
പ്രധാന ഇടപാടുകള്‍
എംബസി ഓഫീസ് പാര്‍ക്കുകള്‍ ആര്‍ഇഐടി: കോടക് പെര്‍ഫോമിംഗ് ആര്‍ഇ ക്രെഡിറ്റ് സ്ട്രാറ്റജി ഫണ്ട് 4,63,76,811 ഓഹരികള്‍, 345 രൂപ നിരക്കില്‍ സ്വന്തമാക്കി. ബിആര്‍ഇ/മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 95,89,561 ഓഹരികള്‍ വില്‍പന നടത്തി. എസ്ജി ഇന്ത്യന്‍ ഹോള്‍ഡിംഗ് എന്‍ക്യു കോ ഐ പിടിഇ ലിമിറ്റഡ് 90,10,855 യൂണിറ്റുകള്‍ ഇതേ വിലയില്‍ വില്‍പന നടത്തി.എസ്ജി ഇന്ത്യന്‍ ഹോള്‍ഡിംഗ് (എന്‍ക്യു) കോ ഐ പിടിഇ ലിമിറ്റഡ് ഓഹരികള്‍ ഓഫ് ലോഡ് ചെയ്തു. ബിആര്‍ഇ/മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 1,17,57,523 യൂണിറ്റുകള്‍ 345.05 രൂപ നിരക്കില്‍ വില്‍പന നടത്തി.
രാമകൃഷ്ണ ഫോര്‍ജിംഗ്‌സ്: ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ കമ്പനിയിലെ 20,99,996 ഇക്വിറ്റി ഷെയറുകള്‍ ശരാശരി 178 രൂപ നിരക്കില്‍ വില്‍പന നടത്തി.
സഫാരി ഇന്‍ഡസ്ട്രീസ് (ഇന്ത്യ): ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് കമ്പനിയിലെ 2 ലക്ഷം ഓഹരികള്‍ 1,529.75 രൂപ നിരക്കില്‍ വാങ്ങി. ഇന്‍വെസ്റ്റ്‌കോര്‍പ്പ്പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് കക അതേ വിലയില്‍ 5 ലക്ഷം ഓഹരികള്‍ വിറ്റു.
ടിഡി പവര്‍ സിസ്റ്റംസ്: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് കമ്പനിയിലെ 1.7 ലക്ഷം ഓഹരികള്‍ 586.99 രൂപ നിരക്കില്‍ വിറ്റു.