മുംബൈ: ജൂണ്‍ 20 ന് വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 159 പോയിന്റുയര്‍ന്ന് 63328 ലെവലിലും നിഫ്റ്റി50 61 പോയിന്റുയര്‍ന്ന് 18817 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് മുന്നേറ്റത്തെ കുറിക്കുന്നതായി എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ രൂപക് ദേ പറയുന്നു.
18850-18900 ലെവലുകളിലാണ് ദേ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കുന്നത്. 18700 ല്‍ സൂചിക പിന്തുണ തേടും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,704- 18,662 – 18,593
റെസിസ്റ്റന്‍സ്: 18,841 -18,883 -18,951.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,463- 43,350 – 43,167.
റെസിസ്റ്റന്‍സ്: 43,828- 43,941 -44,123.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി എഎംസി
മാരുതി
ഇന്ത്യന്‍ ഹോട്ടല്‍സ്
എല്‍ടി
ടിസിഎസ്
ഭാരതി എയര്‍ടെല്‍
കോള്‍ഗേറ്റ് പാമോലീവ്
യുബിഎല്‍
ബ്രിട്ടാനിയ
അള്‍ട്രാസിമന്റ് കമ്പനി
പ്രധാന ബള്‍ക്ക് ഡീലുകള്‍
എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി: എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 3334825 ഓഹരികള്‍ 1873 രൂപ നിരക്കില്‍ വാങ്ങി. സുലിയ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പിടിഇ 1626667 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് 3724324 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.സൊസൈറ്റെ ജനറലെ 1225000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങിയപ്പോള്‍ എബി ആര്‍ഡിഎന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 21778305 ഓഹിരികള്‍ അതേവിലയില്‍ വില്‍പന നടത്തി.
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ കെഎച്ച് പിടിഇ 4068698 ഓഹരികള്‍ 1710 വിലയില്‍ വില്‍പന നടത്തി.എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 4068698 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.
തയോകെയര്‍ ടെക്‌നോളജീസ്: എആര്‍ഐസെയ്ഗ് ഏഷ്യ കണ്‍സ്യൂമര്‍ ഫണ്ട് 2672707 ഓഹരികള്‍ 488.18 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 303966 ഓഹരികള്‍ 488 രൂപ നിരക്കില്‍ വാങ്ങി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 1184131 ഓഹരികള്‍ 488 രൂപ നിരക്കില്‍ വാങ്ങി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 764947 ഓഹരികള്‍ 488 രൂപ നിരക്കിലും ജെയിനാം ഷെയര്‍ കണ്‍സള്‍ട്ടന്റ്‌സ് 270899 ഓഹരികള്‍ 488.83 രൂപ നിരക്കിലും വാങ്ങിയപ്പോള്‍ ജെയിനാം ഷെയര്‍ കണ്‍സള്‍ട്ടേഷന്‍ 899 ഓഹരികള്‍ 499 രൂപ നിരക്കില്‍ വില്‍പന നടത്തി.