മുംബൈ: മാര്‍ച്ച് 6 ന് വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി50 117 പോയിന്റ് ഉയര്‍ന്ന് 17,712 ലെവലിലും സെന്‍സെക്‌സ് 415 പോയിന്റുയര്‍ന്ന് 60,224 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ചെറിയ പോസിറ്റീവ് കാന്‍ഡില്‍ 17800 റെസിസ്റ്റന്‍സില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാകുമെന്നതിന്റെ സൂചനയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.
അതിനാല്‍, 17,800 ലെവലിന് മുകളിലുള്ള നിര്‍ണായക നീക്കം നിഫ്റ്റിയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതായിരിക്കും.17800 ന് താഴെ 17600 വരെ സൂചിക താഴാന്‍ സാധ്യത കാണുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിറ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,679- 17,649-17,600
റെസിസ്റ്റന്‍സ്: 17,777-17,807 – 17,856.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,269- 41,172 – 41,015.
റെസിസ്റ്റന്‍സ്: 41,584-41,682-41,839.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി
നെസ്ലെ ഇന്ത്യ
കാന്‍ഫിന്‍ ഹോം
എല്‍ടി
ക്രോംപ്റ്റണ്‍
കോള്‍ഗേറ്റ് പാമോലീവ്
ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
മക്‌ഡോവല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഏഷ്യന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ്: 625000 ഓഹരികള്‍ ഹരിത് എക്‌സ്‌പോര്‍്ട്ട്‌സ് ലിമിറ്റഡ് 79.1 രൂപ നിരക്കില്‍ വാങ്ങി. 199106 ഓഹരികള്‍ 78.98 രൂപ നിരക്കില്‍ സാമീസ് ഡ്രീംലാന്റ് കോ പ്രൈവറ്റ് ലിമിറ്റഡ് വില്‍പന നടത്തി.
മാക്‌സ് എനര്‍ജി സൊല്യൂഷന്‍സ്: മിഹിര്‍ ജെയിന്‍ 42000 ഓഹരികള്‍ 25.25 രൂപ നിരക്കില്‍ വാങ്ങി.
ഓര്‍ട്ടിന്‍ ലാബോറട്ടറീസ് ലിമിറ്റഡ്: സനിക്ക നാഗ ജ്യോതി 46000 ഓഹരികള്‍ 22.26 രൂപ നിരക്കില്‍ വാങ്ങി. എസ്.ശ്രീനിവാസ കുമാര്‍ 54000 ഓഹരികള്‍ 22.22 രൂപ നിരക്കില്‍ വാങ്ങി.വെനക്കട്ട രമണ ഗദ്ദാം 50000 ഓഹരികള്‍ 22.22 രൂപ നിരക്കില്‍ വില്‍പന നടത്തി. 50000 ഓഹരികള്‍ 22.2 രൂപ നിരക്കില്‍ വില്‍പന നടത്തി.