മുംബൈ: വില്‍പന സമ്മര്‍ദ്ദം മെയ് 16 ന് വിപണിയെ താഴേയ്ക്ക് വലിച്ചു. സെന്‍സെക്‌സ് 413 പോയിന്റ് ഇടിഞ്ഞ് 61932 ലെവലിലും നിഫ്റ്റി50 112 പോയിന്റ് ഇടിഞ്ഞ് 18286 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ ബെയറിഷ് ട്രെന്‍ഡ് കുറിക്കുന്നു.
ഹ്രസ്വകാലത്തില്‍ വിപണി താഴേയ്ക്ക് തിരുത്തല്‍ വരുത്തും, നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വിലയിരുത്തി. 18,100-18,050 ലെവലായിരിക്കും സപ്പോര്‍ട്ട്. 18400 ന് മുകളില്‍ ബുള്ളിഷ് ട്രെന്‍ഡ്.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,264- 18,224 – 18,160.
റെസിസ്റ്റന്‍സ്: 18,392- 18,432 -18,496.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,829- 43,752 -43,626.
റെസിസ്റ്റന്‍സ്: 44,080- 44,157 – 44,283.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
ഇന്‍ഫോസിസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഭാരത് ഫോര്‍ജ്
ജൂബിലന്റ് ഫുഡ്
ബജാജ് ഓട്ടോ
നെസ്ലെ
സണ്‍ ഫാര്‍മ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ബ്രൈറ്റ് സോളാര്‍ ലിമിറ്റഡ്: കിരണ്‍ കുമാവത് 354000 ഓഹരികള്‍ 4.75 രൂപ നിരക്കില്‍ വാങ്ങി. ടാങ്കോ കമോസെയില്‍സ് 792000 ഓഹരികള്‍ 4.68 രൂപയ്ക്ക് വില്‍പന നടത്തി. അഭിനവ് കമോസെയില്‍സ് 261000 ഓഹരികള്‍ 4.69 രൂപ നിരക്കില്‍ വില്‍പന നടത്തി.
സെക്കൂര്‍ ക്രെഡന്‍ഷ്യല്‍സ് : പ്രേരണ പ്രദീപ് അഗര്‍വാള്‍ 2500000 ഓഹരികള്‍ 24.69 രൂപ നിരക്കില്‍ വാങ്ങി.
വിറിന്‍ഞ്ചി ലിമിറ്റഡ്: അനില്‍കുമാര്‍ 531616 ഓഹരികള്‍ 33.82 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജിഐ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ്: 22500 ഓഹരികള്‍ 34.1 രൂപ നിരക്കില്‍ വാങ്ങി.
മെയ് 17 ന് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, ആര്‍ഇസി, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പ്പറേഷന്‍, ദേവയാനി ഇന്റര്‍നാഷണല്‍, എന്‍ഡ്യൂറന്‍സ് ടെക്‌നോളജീസ്, എറിസ് ലൈഫ് സയന്‍സസ്, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ, ജിന്‍ഡാല്‍ സോ, ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ ക്യുടെലിസ് കോര്‍പ്പറേഷന്‍, എസ്.ടി.എ.ആര്‍. ടെ ടെക്നോളജീസ്, തെര്‍മാക്സ്, വൈഭവ് ഗ്ലോബല്‍, വേള്‍പൂള്‍ ഓഫ് ഇന്ത്യ