മുംബൈ: റെയ്ഞ്ച്ബൗണ്ട് വ്യാപാരം തുടര്‍ന്ന വിപണി മാര്‍ച്ച് 28 ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 40 പോയിന്റ് താഴ്ന്ന് 57614 ലെവലിലും നിഫ്റ്റി50 34 പോയിന്റ് താഴ്ന്ന് 16952 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ശക്തി വീണ്ടെടുക്കാത്ത പക്ഷം നിഫ്റ്റി നിര്‍ണ്ണായക സപ്പോര്‍ട്ടായ 16900-16800 ന് താഴെ എത്തും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു.
അതേസമയം വീണ്ടെടുപ്പിന് ശേഷം 17,100 ലെവലില്‍ പ്രതിരോധം രൂപപ്പെടും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,919-16,884- 16,828
റെസിസ്റ്റന്‍സ്: 17,032 – 17,067 -17,124.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,391-39,316 -39,194.
റെസിസ്റ്റന്‍സ്: 39,635,-39,710-39,832.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇപ്കാ ലാബ്
ഐഷര്‍ മോട്ടോഴ്‌സ്
എച്ച്‌സിഎല്‍ ടെക്ക്
മാരിക്കോ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇന്‍ഫോസിസ്
സിപ്ല
യുബിഎല്‍
എസ്ആര്‍എഫ്
എന്‍ടിപിസി
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഏഷ്യന്‍ എനര്‍ജി സര്‍വീസസ്: പ്രമോട്ടര്‍ സ്ഥാപനമായ ഓയില്‍മാക്സ് എനര്‍ജി ഒരു ഓഹരിക്ക് ശരാശരി 99.4 രൂപ നിരക്കില്‍ 2.14 ലക്ഷം അധിക ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 0.56 ശതമാനം പങ്കാളിത്തം സ്വന്തമാക്കി.
കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനം വാര്‍ബര്‍ഗ് പിന്‍കസിന്റെ ഉടമസ്ഥതയിലുള്ള ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ്, 2.33 കോടി ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 2.26 ശതമാനം ഓഹരികള്‍ ശരാശരി 110.04 രൂപ നിരക്കില്‍ വിറ്റു. 256.67 കോടി രൂപ.
ഷാല്‍ബി: പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ 6.1 ലക്ഷം എണ്ണം അല്ലെങ്കില്‍ 0.56 ശതമാനം ഓഹരികള്‍ 117 രൂപ നിരക്കില്‍ വാങ്ങി.
ശില്‍പ മെഡികെയര്‍: ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഗ്രോത്ത് ഫണ്ട് ലിമിറ്റഡ് – പൈന്‍വുഡ് സ്ട്രാറ്റജി 5 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.57 ശതമാനം പങ്കാളിത്തം ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റു. ശരാശരി വില 225.3 രൂപ.
സി ഇ ഇന്‍ഫോ സിസ്റ്റംസ്: വിദേശ സ്ഥാപനമായ സെന്റിന്‍ കോ ലിമിറ്റഡ്,8 ലക്ഷം എണ്ണം അല്ലെങ്കില്‍ 1.49 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ശരാശരി 1,000.05 രൂപ നിരക്കില്‍ വിറ്റു. മൊത്തം ഇടപാട് 80 കോടി രൂപ.