കൊച്ചി: ഫെബ്രുവരി 13 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 251 പോയിന്റ് താഴ്ന്ന് 60,432 ലെവലിലും നിഫ്റ്റി50 86 പോയിന്റ് താഴ്ന്ന് 17,771 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
നിഫ്റ്റി ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,729 -17,691- 17,630
റെസിസ്റ്റന്‍സ്: 17,852 – 17,890 – 17,951
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,175 – 41,056- 40,863
റെസിസ്റ്റന്‍സ്: 41,560- 41,679-41,872.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോടക് ബാങ്ക്
പവര്‍ഗ്രിഡ്
കോഫോര്‍ജ്
എച്ച്ഡിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഡാബര്‍
സിപ്ല
ഹാവല്‍സ്
എച്ച്‌സിഎല്‍ ടെക്
കോറമാന്‍ഡല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
കോഫോര്‍ജ്: പ്രൊമോട്ടര്‍ ഹള്‍സ്റ്റ് ബി വി ഐടി സേവന കമ്പനിയിലെ 60 ലക്ഷം ഓഹരികള്‍ (9.8 ശതമാനം ഓഹരികള്‍) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു.ഷെയറൊന്നിന് ശരാശരി 4,050 രൂപ നിരക്കിലായിരുന്നു ഇടപാട്. നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മദര്‍ ഫണ്ട് 6.1 ലക്ഷം ഓഹരികള്‍ ഷെയറിന് ശരാശരി 4,050 രൂപ നിരക്കില്‍ വാങ്ങി. കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി 3.9 ലക്ഷം ഓഹരികള്‍ ഓഹരിയൊന്നിന് ശരാശരി 4,049 രൂപ നിരക്കില്‍ സ്വന്തമാക്കി, ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് എ/ സി – ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് 3.46 ലക്ഷം ഓഹരികള്‍ ഓഹരിക്ക് ശരാശരി 4,050 രൂപ നിരക്കില്‍ വാങ്ങി.
ദിഷ്മന്‍ കാര്‍ബോ ആംസിസ് ലിമിറ്റഡ്: അന്‍വില്‍ വെല്‍ത്ത് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 1196922 ഓഹരികള്‍ 99.44 രൂപ നിരക്കില്‍ വാങ്ങി.
മക്ലിയോയ്ഡ് റസല്‍ ഇന്ത്യ: സാംഗ്വി അസോസിയേറ്റ്‌സ് 550000 ഓഹരികള്‍ 20.65 രൂപ നിരക്കില്‍ വാങ്ങി. നിരാജ് രജ്‌നികാന്ത് ഷാ അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
സിന്‍ടെക്‌സ് പ്ലാസ്റ്റിക്‌സ്: കോലോണ്‍ ഇന്‍വെസ്റ്റ്്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 3750000 ഓഹരികള്‍ 3.45 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഫെബ്രുവരി 14 ലെ പ്രവര്‍ത്തപാദ ഫലങ്ങള്‍
അദാനി എന്റര്‍പ്രൈസസ്, ഐഷര്‍ മോട്ടോഴ്സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ബാറ്റ ഇന്ത്യ, ഭാരത് ഫോര്‍ജ്, ബയോകോണ്‍, ബോഷ്, സിഇഎസ്സി, ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഇപ്സിഎ ലബോറട്ടറീസ്, എന്‍ബിസിസി (ഇന്ത്യ), എന്‍ബിസിസി (ഇന്ത്യ), ഇന്‍ഡസ്ട്രീസ്, പിഎന്‍സി ഇന്‍ഫ്രാടെക്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ടുകള്‍, റാഡിക്കോ ഖൈതാന്‍, സീമെന്‍സ്, സ്‌പെന്‍സേഴ്‌സ് റീട്ടെയില്‍, സ്‌പൈസ്‌ജെറ്റ്, സ്വാന്‍ എനര്‍ജി, ടോറന്റ് പവര്‍