കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

റിലയന്‍സ് റീട്ടെയില്‍ മൂലധനം കുറയ്ക്കല്‍, നഷ്ടം നേരിട്ട് ചില്ലറ നിക്ഷേപകര്‍

ന്യൂഡല്‍ഹി:ഓഹരി മൂലധനം കുറയ്ക്കുന്നതിനുള്ള റിലയന്‍സ് റീട്ടെയിലിന്റെ തീരുമാനം പല ചില്ലറ നിക്ഷേപകരിലും അതൃപ്തി പടര്‍ത്തി. ഓഹരി ഒന്നിന് 1,362 രൂപ നല്‍കിയാണ് റിലയന്‍സ് ഓഹരി പിന്‍വലിക്കുന്നത്. എന്നാല്‍ കൂടിയ തുകയ്ക്ക് വാങ്ങിയാണ് റീട്ടെയില്‍ നിക്ഷേപകര്‍ ഓഹരി കൈവശം വയ്ക്കുന്നത്.

അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചെറുകിട നിക്ഷേപകരുടെ അത്യാര്‍ത്തിയേയും കണക്കിന് കളിയാക്കുന്നുണ്ട്. പല റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഇത് ഒരു പാഠമായിരിക്കണമെന്ന് ട്വീറ്റുകള്‍ പറയുന്നു. 60% വരെ നഷ്ടം നേരിടുന്നതായി ചെറുകിട നിക്ഷേപകര്‍ പറഞ്ഞു.

”ലിസ്റ്റ് ചെയ്യാത്ത സ്ഥലത്തേക്ക് പ്രവേശിക്കുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ചില പാഠങ്ങള്‍. ഇവ എച്ച്എന്‍ഐ ചൂതാട്ട മൈതാനങ്ങളാണ്. ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്,” ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

സ്വതന്ത്ര മൂല്യനിര്‍ണ്ണയ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയിലിന്റെ ഓഹരിയുടെ വില നിശ്ചയിച്ചത്. റീട്ടെിലിന്റെ മൂലധനം കുറയ്ക്കുന്നത് 2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 66 ന് അനുസൃതമായിട്ടാണ്. കൂടാതെ പ്രത്യേക പ്രമേയത്തിലൂടെയും മുംബൈ ബെഞ്ചിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നിന്ന് അനുമതിയും സ്ഥിരീകരണവും നേടുന്നു.

കമ്പനി അംഗങ്ങളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് നടപടി. ഇതിനായി ഓഹരി ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മൂലധനം കുറയുന്നതോടെ കമ്പനിയിലെ ഓഹരികളുടെ എണ്ണം കുറയും. റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ആര്‍ഐഎല്ലിന്റെ സ്റ്റെപ്പ്-ഡൗണ്‍ അനുബന്ധ സ്ഥാപനമാണ്.

X
Top