ന്യൂഡല്‍ഹി: തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഏര്‍പ്പെടുത്തിയ ശേഷം പുതിയ ദൗത്യം ഏറ്റെടുത്തിരിക്കയാണ് ട്രായ്. അമിത വിലയില്‍ 2 ജി, 3 ജി, 4 ജി, 5 ജി സേവനങ്ങള്‍ നല്‍കുന്നുണ്ടോ എന്നറിയാന്‍ താരിഫ് പ്ലാനുകള്‍ പരിശോധിക്കുകയാണ് അവര്‍. തെറ്റായ ക്ലെയ്മുകള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഏര്‍പ്പാടും പരിശോധനയ്്ക്ക് വിധേയമാക്കുന്നു.
റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനുമെതിരെ വൊഡഫോണ്‍ ഐഡിയ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ജിയോയും എയര്‍ടെല്ലും 4 ജി വിലയ്ക്ക് 5 ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് വിഐ ആരോപിക്കുന്നു. എന്നാല്‍ ജിയോയും എയര്‍ടെല്ലും ഇക്കാര്യം നിഷേധിക്കുകയാണ്.
മാത്രമല്ല, തെറ്റായി പരസ്യം നല്‍കാന്‍ തുടങ്ങിയത് വിഐ ആണെന്നും അവര്‍ പറയുന്നു. നിജസ്ഥിതി പരിശോധിക്കാന്‍ വ്യത്യസ്ത ഡാറ്റ പ്ലാനുകളുടെ താരതമ്യത്തിലാണ് ട്രായി. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്ന പക്ഷം നടപടികളുണ്ടാകും.