Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പാളം നവീകരണം: 60% ജോലി പൂര്‍ത്തിയായെന്ന് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽപ്പാളങ്ങളുടെ അറ്റകുറ്റപ്പണിയും ബലപ്പെടുത്തലും 60 ശതമാനത്തോളം പൂർത്തിയായെന്ന് റെയിൽവേ. വളവുകൾ നേരെയാക്കി വേഗം കൂട്ടുന്നതിനുള്ള ലിഡാർ സർവേക്കൊപ്പം പാളത്തിന്റെ പോരായ്മകൾ തീർക്കുന്നുണ്ട്.

ഞായറാഴ്ച പാളം ബലപ്പെടുത്തലാണ് ആലുവ-അങ്കമാലി, മാവേലിക്കര- ചെങ്ങന്നൂർ ഭാഗത്ത് നടന്നത്. പാലക്കാട് ഡിവിഷനിൽ കഴിഞ്ഞ വർഷം 200 കിലോമീറ്ററോളം പാളം മാറ്റിയിരുന്നു.

തിരുവനന്തപുരത്തും ഇതേ സ്ഥിതിയാണ്. വേനൽ കടുക്കുമ്പോഴും പാളംപൊട്ടൽ കൂടാത്തത് അറ്റകുറ്റപ്പണിയുടെ നേട്ടമാണ്. വേഗം കൂട്ടാനും കഴിഞ്ഞിട്ടുണ്ട്.

X
Top