Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രാജ്യത്തെ പണമിടപാടിൽ 60 ശതമാനവും യുപിഐ മുഖേന; എടിഎം ഇടപാട് കുത്തനെ കുറയുന്നു

കൊച്ചി: രാജ്യത്ത് നടക്കുന്ന ധനവിനിമയങ്ങൾ പകുതിയിലേറെയും യൂണിഫൈഡ് പേയ്മെന്റ് ഇന്റർ ഫേസ് (യു.പി.ഐ.) വഴിയായതോടെ എ.ടി.എമ്മിലൂടെയുള്ള ഇടപാട് കുറഞ്ഞത് 30 ശതമാനത്തോളം.

ഡിജിറ്റൽ ഇടപാടുകൾ 60 ശതമാനത്തിന് മുകളിലെത്തിയതായാണ് എസ്.ബി.ഐ. പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിദ്യാർഥികളും യുവാക്കളും ഏറെക്കുറെ ഇടപാട് നടത്തുന്നത് ഫോൺ പേ, ഗൂഗിൾ പേ വഴിയാണ്.

അഞ്ചു വർഷത്തിനിടയിൽ ഡിജിറ്റൽ പേയ്മെന്റ് വഴി വിനിമയം ചെയ്യുന്ന തുകയിൽ 50 ശതമാനം വളർച്ചയുണ്ട്. ഒരു അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് തത്സമയം മാറ്റുന്ന യു.പി.ഐ. സംവിധാനം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ചെടുത്തതാണ്.

അറുപതോളം യു.പി.ഐ. ആപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 2016-ലാണ് ഇൗ സംവിധാനം രാജ്യത്ത് നിലവിൽ വന്നത്.

ബാങ്കിടപാടുകളിൽ വിപ്ലവമുണ്ടാക്കിയതാണ് ഓട്ടോമാറ്റിക്ക് ടെല്ലർ മെഷീന്റെ (എ.ടി.എം.) വരവ്. 1987ൽ എ.ടി.എം. ഇന്ത്യയിൽ വന്നെങ്കിലും രണ്ട് പതിറ്റാണ്ടിനിടയിലാണ് സാർവത്രികമായത്.

പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ പഴയവ പിൻമാറുന്നത് എ.ടി.എമ്മുകളുടെ കാര്യത്തിലും സംഭവിക്കുകയാണ്.

X
Top